|    Nov 16 Fri, 2018 10:32 am
FLASH NEWS
Home   >  Kerala   >  

ആഭാസകരമായ സ്‌കൂള്‍ യൂണിഫോം: ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്‌സോ കേസ്

Published : 10th June 2017 | Posted By: G.A.G

കോട്ടയം : വിദ്യാര്‍ഥിനികളെ അവഹേളിക്കുന്ന സ്‌കൂള്‍ യൂണിഫോമിന്റെ ചിത്രമെടുത്ത്് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ഡിസൈന്‍ ആഭാസകരമാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് വിഷയത്തില്‍ ബാലവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അരുവിത്തറയിലെ സ്വകാര്യ സകൂള്‍ അധികൃതര്‍ വിവാദ യൂണിഫോം പിന്‍വലിച്ചിരുന്നു. എന്നാല്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം മുഖം മറച്ച് നവമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പനെതിരെ  ഈരാറ്റുപേട്ട പൊലീസ് പോക്‌സോ ചുമത്തി കേസെടുക്കുകയായിരുന്നു. സ്‌കൂളിനെതിരെ വാര്‍ത്തവന്നതിന്റെ പ്രതികാരനടപടിയാണ് നടപടിയെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ബോസ് ഈപ്പന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss