|    Jun 27 Tue, 2017 2:18 am
FLASH NEWS
Home   >  National   >  

ആഭരണങ്ങള്‍ക്ക് പുതുതായി നികുതി ചുമത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍

Published : 1st December 2016 | Posted By: Navas Ali kn

gold-jewellery

ആദായ നികുതി ഭേദഗതി ബില്ലില്‍ ആഭരണങ്ങള്‍ക്ക് പുതിയതായി നികുതി ചുമത്തികൊണ്ടുള്ള ഒരു നിര്‍ദേശവുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 1961ലെ ആദായ നികുതി നിയമത്തിലെ 115ബിബിഇ വകുപ്പ് അനുസരിച്ച് വെളിപ്പെടുത്താത്ത വസ്തുവകകള്‍ക്ക് ചുമത്തുന്ന 30 ശതമാനം നികുതി 60 ശതമാനമായി ഉയര്‍ത്തുകയും കൂടാതെ 25 ശതമാനം അധികനികുതി ഏര്‍പ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. വെളിപ്പെടുത്താനോ വിശദീകരിക്കാനോ സാധിക്കാത്ത പണത്തിനും സ്വത്തിനും ആസ്തികള്‍ക്കും ഇവ ബാധകമാവും.
ചില നികുതിവെട്ടിപ്പുകാര്‍ തങ്ങളുടെവെളിപ്പെടുത്താത്ത വരുമാനം ബിസിനസില്‍ നിന്നോമറ്റ് സ്രോതസ്സുകളില്‍ നിന്നോ ഉള്ള വരുമാനമായിആദായ നികുതി റിട്ടേണുകളില്‍ ഉള്‍പ്പെടുത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 115 ബിബിഇ പ്രകാരമുള്ള നികുതി നിരക്ക് ഉയര്‍ത്തുന്നത്.
ലോകസഭ പാസ്സാക്കിയ 2016 ലെ നികുതി നിയമങ്ങള്‍ (രണ്ടാംഭേദഗതി) ബില്ലിന്റെ വെളിച്ചത്തില്‍ പാരമ്പര്യമായി ലഭിച്ചവ ഉള്‍പ്പെടെ എല്ലാസ്വര്‍ണാഭരണങ്ങള്‍ക്കും 75ശതമാനം നികുതിയും, 10ശതമാനം പിഴയും ചുമത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ക്ക് യാതൊരുഅടിസ്ഥാനവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക