|    Jul 27 Thu, 2017 2:26 am
FLASH NEWS

ആബിദ് വധക്കേസ് പ്രതി പോലിസ് സ്‌റ്റേഷനില്‍ പരാക്രമം കാണിച്ചു

Published : 9th November 2015 | Posted By: swapna en

കാസര്‍കോഡ്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുലാബിദ്ധീനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലിസ് സ്‌റ്റേഷനില്‍ പരാക്രമം കാണിച്ചു. ഇന്നലെ രാത്രി 9 ഓടെയാണ് സംഭവം.മദ്യ ലഹരിയില്‍ കാസര്‍കോഡ് പോലിസ് കസ്റ്റഡിയിലെടുത്ത അജയ്കുമാര്‍ ഷെട്ടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആബിദ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ  പ്രതി മഞ്ഞിപ്പാടിയിലെ പ്രശാന്ത് (26)അടങ്ങിയ മൂന്നംഗ സംഘം സ്റ്റേഷനിലെത്തി പോലിസിന് നേരെ പരാക്രമം കാണിച്ചത്. അക്രമത്തില്‍ പോലിസുകാരായ ബാബു, സുരേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സ്‌റ്റേഷന്‍ അക്രമിക്കുകയും ഔദ്ദ്യോഗിക ക്ര്യത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനു പ്രശാന്തിനെയും അജയ് ഷെട്ടിയെയും പോലിസ് അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക