|    Oct 21 Sat, 2017 2:25 pm
FLASH NEWS

ആഫ്റ്റര്‍ കെയര്‍ ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായി

Published : 5th October 2016 | Posted By: Abbasali tf

കൊല്ലം: അഞ്ചാലുംമൂട് ഇഞ്ചവിളയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്റ്റര്‍ കെയര്‍ഹോമില്‍ നിന്ന് പതിനേഴുകാരികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടികളെ കാണാതായത്. ഒരാള്‍ കരുനാഗപ്പള്ളി സ്വദേശിനിയും രണ്ടാമത്തെ പെണ്‍കുട്ടി കല്ലുവാതുക്കല്‍ സ്വദേശിനിയുമാണ്. കാമുകന്മാര്‍ക്കൊപ്പം പോയതാണെന്ന് വിവരം ലഭിച്ചിട്ടുള്ളതായി അഞ്ചാലുംമൂട് പോലിസ് പറഞ്ഞു. ഇവര്‍ പാരിപ്പള്ളി ഭാഗത്തുള്ളതായും വിവരം ലഭിച്ചു. അഞ്ചാലും മൂട് പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക