|    Jan 18 Wed, 2017 9:51 pm
FLASH NEWS

ആഫ്രിക്കയിലും ഏഷ്യയിലും 200 കോടി ജനങ്ങള്‍ സിക്ക വൈറസ് ഭീഷണിയില്‍

Published : 3rd September 2016 | Posted By: SMR

ലണ്ടന്‍: ആഫ്രിക്കയിലും ഏഷ്യയിലുമായി 200 കോടിയിലധികം ജനങ്ങള്‍ സിക്ക വൈറസ് ഭീഷണിയിലാണെന്ന് റിപോര്‍ട്ട്. ഇന്ത്യ, ഇന്തോനീസ്യ, നൈജീരിയ തുടങ്ങി ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ സിക്ക വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നു ഗവേഷകര്‍ പറയുന്നു. അതേസമയം, ചില പ്രദേശങ്ങളിലെ ആളുകള്‍ക്കു വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപിക്കല്‍ മെഡിസിന്‍, ഓക്‌സ്ഫഡ് സര്‍വകലാശാല, കാനഡയിലെ ടൊറൊന്‍ഡോ സര്‍വകലാശാല എന്നിവ സംയുക്തമായാണു ഗവേഷണം നടത്തിയത്. വൈറസിന്റെ സാമിപ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതും പെട്ടെന്ന് പ്രതിരോധിക്കാന്‍ കഴിയാത്തതുമാണ്.
സിക്ക വൈറസ് പടര്‍ന്നുപിടിച്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളിലേക്കു സഞ്ചരിക്കുന്നത് സിക്ക പടര്‍ന്നുപിടിക്കാന്‍ കാരണമാവുന്നു. കൊതുകിലൂടെയാണ് വൈറസ് മറ്റുള്ളവരുടെ ശരീരത്തിലേക്കെത്തുന്നത്. പാകിസ്താന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ആരോഗ്യമേഖല മെച്ചപ്പെട്ടതല്ലാത്തതിനാല്‍ ഇവിടങ്ങളിലും വൈറസ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.
65 രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊതുകുകടിയിലൂടെ പടരുന്ന വൈറസ് ഇപ്പോള്‍ ഏഷ്യയിലും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സിങ്കപ്പൂര്‍ ആണ് വൈറസ് റിപോര്‍ട്ട് ചെയ്ത ആദ്യ ഏഷ്യന്‍ രാജ്യം. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടേറുമെന്ന് ഗവേഷണത്തിനു നേതൃത്വംനല്‍കിയ ഡോ. കമ്രാന്‍ ഖാന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക