ആഫ്രിക്കന്‍ ഒച്ച്: കോര്പറേഷന് ശുചീകരണ യജ്ഞം സംഘടിപ്പിക്കും ്
Published : 21st March 2018 | Posted By: kasim kzm
തൃശൂര്‍: കോര്പ്പറേഷന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തി ല്‍ ആഫ്രിക്കന്‍ ഒച്ചുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 50 ശുചീകരണത്തൊഴിലാളികളെ നിയോഗിച്ച് പുകയില-തുരിശ് മിശ്രിതം തളിക്കല്‍, ഉപ്പുവിതരണം, പാഴ്ച്ചെടികള് വെട്ടിമാറ്റല്‍, ബോധവല്‍ക്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഇന്ന് രാവിലെ 8 മണിക്ക് തിരുവമ്പാടി പ്രദേശത്തുവെച്ച് കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആരോഗ്യകാര്യ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം എ റോസി അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗ ണ്‍സിലര്‍മാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നതായിരിക്കും. ഈ ശുചീകരണ പ്രവര്‍ത്തനങ്ങളി ല്‍ മുഴുവന്‍ പൊതുജനങ്ങളും സഹകരിക്കണമെന്ന് മേയര്‍ അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.