|    Mar 26 Sun, 2017 7:10 am
FLASH NEWS

ആഫ്രിക്കന്‍ ഒച്ചുകളെ നേരിടാന്‍ ബഹുമുഖ പദ്ധതി

Published : 4th July 2016 | Posted By: SMR

മുക്കം: ആഫ്രിക്കന്‍ ഒച്ചുകളെ നേരിടാന്‍ ബഹുമുഖ കര്‍മപദ്ധതി. തിരുവമ്പാടി, കാരശേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒച്ചുകളുടെ ഉപദ്രവം നേരിടാന്‍ ഇരു പഞ്ചായത്തുകളും ചേര്‍ന്ന് ഇന്നലെ കുമാരനെല്ലൂര്‍ സാംസ്‌കാരിക നിലയത്തില്‍ വിളിച്ചു ചേര്‍ത്ത ജനകീയ കണ്‍വന്‍ഷനാണ് പദ്ധതി തയ്യാറാക്കിയത്.
വെള്ളരിച്ചാല്‍, ചെറുപ്ര, തടപ്പറമ്പ്, പാലിയില്‍, കുമാരനല്ലൂര്‍ ഭാഗങ്ങളിലുമാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം അനുഭവപ്പെടുന്നത്. ഇവയെ പൂര്‍ണമായി നശിപ്പിക്കേണ്ടതുണ്ട്. നിരന്തരമായി പുകയില കഷായം ഉപയോഗിക്കാനാണ് തീരുമാനം. ഇതിനുള്ള തയ്യാറെടുപ്പിനും ബോധവല്‍ക്കരണത്തിന്നും പ്രാദേശിക കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. പുകയില കഷായ പ്രയോഗം 9ന് മൂന്നു മണിക്ക് തുടങ്ങും.
എല്ലായിടത്തും ഒരേ സമയം പ്രയോഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും ആവര്‍ത്തിക്കും. കണ്‍വന്‍ഷനില്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്പി ടി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.
കാരശേരി പഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ്, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി പി വി സജീവ്, മനിത, ഗീത വിനോദ്, അബ്ദുള്ള കുമാരനെല്ലൂര്‍, കെ പി ഗോപാലന്‍, കൃഷി ഓഫിസര്‍ ശുഭ തുടങ്ങിയവര്‍ സംസാരിച്ചു.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക