|    Jul 23 Sun, 2017 8:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആപ് എംഎല്‍എയെ ചോദ്യം ചെയ്യും; ഗൂഢാലോചനയെന്ന് ആപ്

Published : 4th July 2016 | Posted By: SMR

ചണ്ഡിഗഡ്: പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ മതഗ്രന്ഥത്തെ നിന്ദിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി (ആപ്) എംഎല്‍എ നരേഷ് യാദവിനെ പോലിസ് ചോദ്യം ചെയ്‌തേക്കും. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ താന്‍ എംഎല്‍എയുടെ നിര്‍ദേശമനുസരിച്ചാണ് മതഗ്രന്ഥത്തെ അപമാനിച്ചതെന്ന് മൊഴി നല്‍കിയതിനെതുടര്‍ന്നാണിത്.
കഴിഞ്ഞമാസം 24ന് നടന്ന സംഭവം നേരിയ വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. എന്നാല്‍, എംഎല്‍എയും പാര്‍ട്ടിയും സംഭവം നിഷേധിച്ചു. വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ആരോപണത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അരവിന്ദ് കെജ്‌രിവാള്‍ സംസ്ഥാനത്തെത്തുന്നുണ്ട്. വിജയ്കുമാര്‍, നന്ദകിഷോര്‍ ഗോര്‍ഡി, ഗൗരവ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27ന് സാഗ്രൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ വിജയ്കുമാറാണ് എംഎല്‍എയുടെ നിര്‍ദേശമനുസരിച്ചാണ് കൃത്യം ചെയ്തതെന്ന് പോലിസിനോട് പറഞ്ഞത്. സംഭവത്തോടനുബന്ധിച്ച് ജനക്കൂട്ടം പ്രാദേശിക അകാലിദള്‍ എംഎല്‍എ ഫര്‍സാന നിസ്സാര്‍ ഖാത്തുവിന്റെ വീട് ആക്രമിച്ചിരുന്നു. കല്ലേറില്‍ നിരവധി പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ, ബിജെപിയും കോണ്‍ഗ്രസ് സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം വെളിച്ചത്തായെന്നും പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍വേണ്ടി അവര്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിക്കുകയാണെന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക