|    Apr 27 Fri, 2018 6:45 am
FLASH NEWS

ആപ്പൂരില്‍ സിപിഎം തേര്‍വാഴ്ച അവസാനിപ്പിക്കാന്‍ പോലിസ് ഇടപെടണം: എസ്ഡിപിഐ

Published : 12th March 2018 | Posted By: kasim kzm

മണ്ണഞ്ചേരി: ആപ്പൂര് വെളി കേന്ദ്രീകരിച്ചു സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിക്കാന്‍ പോലിസ് ഇടപെടണമെന്ന് എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.  യാതൊരുകാരണവുമില്ലാതെ എസ്ഡിപിഐ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനാണ് സിപിഎമ്മിന്റെ ഭാവമെങ്കില്‍ ശക്തമായ ജനകീയ പ്രതിരോധത്തിന് തയ്യാറാകേണ്ടിവരുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.
എസ്ഡിപിഐയിലേയ്ക്ക് കടന്നുവരുന്നവരെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് സിപിഎം വ്യാമോഹിക്കേണ്ട. എസ്ഡിപിഐ ആപ്പൂര് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന് സിപിഎം നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ തഹസില്‍ദാര്‍, മാരാരിക്കുളം സിഐ എന്നിവരുടെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഇരുകക്ഷികളുമായി ധാരണയുണ്ടാക്കിയിരുന്നതാണ്.
എന്നാല്‍ അതിനു വിപരീതമായി ശനിയാഴ്ച്ച രാത്രി സിപിഎം നടത്തിയ ആക്രമണം സമാധാന അന്തരീക്ഷം കെടുത്തി മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss