|    Nov 17 Sat, 2018 4:14 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ആപ്പിളിന്റെ വില

Published : 4th August 2018 | Posted By: kasim kzm

ആപ്പിള്‍ അമേരിക്കന്‍ കമ്പനിയാണ്. ലോകത്ത് ആദ്യമായി ഒരുലക്ഷം കോടി ഡോളറിന്റെ കമ്പോളമൂല്യം നേടിയ കമ്പനിയും ആപ്പിള്‍ തന്നെ. ഒരുലക്ഷം കോടി എന്നു കേട്ടാല്‍ ആര്‍ക്കും സംഗതിയുടെ ഗൗരവം പിടികിട്ടുകയില്ല. പക്ഷേ, ആപ്പിള്‍ കമ്പനിയെ കമ്പോളമൂല്യത്തില്‍ വെല്ലാന്‍ അമേരിക്കന്‍ ഓഹരിക്കമ്പോളത്തിലെ എത്ര കൂറ്റന്‍മാര്‍ വേണ്ടിവരും എന്ന് ആലോചിക്കുമ്പോഴാണ് ആപ്പിളിന്റെ കമ്പോള വിജയത്തിന്റെ മാസ്മരികത വ്യക്തമാവുക.
ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ ഒരു ചാര്‍ട്ട് പ്രകാരം അമേരിക്കന്‍ ഓഹരിവിപണിയിലെ പ്രമുഖ ഓഹരികളില്‍പ്പെട്ട 111 കമ്പനികളുടെ മൊത്തം മൂല്യത്തിനു തുല്യമാണ് ആപ്പിള്‍ കമ്പനിയുടെ വിപണിമൂല്യം. അമേരിക്കയിലെ കൂറ്റന്‍ ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്കയും ജെപി മോര്‍ഗന്‍ ചേസും സിറ്റി ഗ്രൂപ്പും വെല്‍സ് ഫാര്‍ഗോയും ഒന്നിച്ചുചേര്‍ന്നാല്‍ മാത്രമേ വിപണിമൂല്യത്തില്‍ ആപ്പിളിന് ഒപ്പമെത്തുകയുള്ളു.
ലോകത്തെ കാര്‍ കമ്പനികളുടെ മൊത്തം മൂല്യത്തേക്കാള്‍ അധികമാണത്രേ ഇപ്പോള്‍ ആപ്പിളിന്റെ വിപണിമൂല്യം. കാര്‍ ഉല്‍പാദകരെ മാത്രമല്ല ആപ്പിള്‍ കടത്തിവെട്ടിയിരിക്കുന്നത്. ലോകത്തെ മുഴുവന്‍ വിമാനനിര്‍മാതാക്കളും വിമാനക്കമ്പനികളും ഒന്നിച്ചുചേര്‍ന്നാലും ആപ്പിളിനൊപ്പമേ വരൂ എന്നതാണ് അവസ്ഥ. ആപ്പിളിനെ വെല്ലാന്‍ പക്ഷേ അതേ രംഗത്തുള്ള പ്രമുഖര്‍ തയ്യാറെടുക്കുന്നുണ്ട്. ഗൂഗ്ള്‍ കമ്പനിയായ ആല്‍ഫബെറ്റും മൈക്രോസോഫ്റ്റും ആമസോണും ഒന്നിച്ചുചേര്‍ന്നാല്‍ രണ്ടരലക്ഷം കോടി ഡോളര്‍ വിപണിമൂല്യത്തിലെത്തും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss