|    Dec 15 Sat, 2018 12:32 pm
FLASH NEWS

ആപ്പിളിന്റെ ഡിസൈന്‍ അവാര്‍ഡ് തേനിക്കാരന്

Published : 7th June 2018 | Posted By: Jasmi JMI

സാന്‍ഹോസെ: ആപ്പിളിന്റെ കോണ്‍ഫറന്‍സില്‍ ക്ഷണം കിട്ടിയ രാമവിജയനെ കാത്തിരുന്നത് ആപ്പിളിന്റെ ഡിസൈന്‍ അവാര്‍ഡ്.കോ്ണ്‍ഫരന്ടസില്‍ ക്ഷണം കിട്ടിയപ്പോള്‍ ആപ്പിള്‍ കമ്പനിയും അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞില്ല.എന്നാല്‍ വേദിയിലെത്തിയ അദ്ദേഹത്തെ അമ്പരിപ്പിച്ച് കൊണ്ടാണ് രാജ വിജയരാമന്‍ രൂപകല്‍പ്പന ചെയ്ത കാല്‍സി എന്ന കാല്‍ക്കുലേറ്റര്‍ ആപ്ലിക്കേഷന് ആപ്പിളിന്റെ ഡിസൈന്‍ അവാര്‍ഡ്് ലഭിച്ചത്. പൂതുതായി ഒരുപാട് ആളുകളെ കാണാമെന്നും, പരിചയപെടാമെന്നുമുള്ള പ്രതീക്ഷയിലാണ് താന്‍ കോണ്‍ഫറന്‍സിന് പുറപ്പെട്ടതെന്നും ഇത്ര വലിയൊരു അംഗീകാരം കാത്തിരിപ്പുണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും രാജ പറയുന്നു.രാജ വിജയരാമന്‍ രൂപകല്‍പ്പന ചെയ്ത കാല്‍സി എന്ന കാല്‍ക്കുലേറ്റര്‍ ആപ്ലിക്കേഷന് ആപ്പിളിന്റെ ഡിസൈന്‍ അവാര്‍ഡാണ് ആദ്യ ദിവസം ലഭിച്ചത്.കാല്‍സി 3 എന്ന ആപ്ലിക്കേഷന് 159 രൂപയാണ് വില. ഇത് ആപ്പിള്‍ ഐഫോണുകളില്‍ മാത്രമേ ലഭിക്കൂ.

 

അതേസമയം ഈ ആപ്ലിക്കേഷന് പുറകില്‍ രാജയ്ക്ക് കരുത്തായി രാജ മാത്രമേ ഉളളൂ. ആപ്ലിക്കേഷന്റെ ആദ്യാവസാനമുളള എല്ലാ പ്രവര്‍ത്തനങ്ങളും ഒറ്റയ്ക്ക് ചെയ്ത അദ്ദേഹം 2014 ലാണ് കാല്‍സിയുടെ ആദ്യ വെര്‍ഷന്‍ പുറത്തിറക്കിയത്. ്അതിശയപ്പിക്കുന്നതാണ് രാജയുടെ ജീവിതയാത്ര,മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിച്ച് പിന്നീട് വിഎഫ്എക്‌സിലേക്ക് ചുവടുമാറ്റിയ ഇദ്ദേഹം മദിരാശിയിലെ സിനിമ ലോകത്തായിരുന്നു കുറച്ചുകാലം. രജനീകാന്തിന്റേതടക്കമുളള സിനിമകളുടെ അണിയറയില്‍ അദ്ദേഹം ഭാഗമായി.’അന്നാണ് തന്റെ ആദ്യത്തെ ഐഫോണ്‍ വാങ്ങുന്നതെന്നും,തൂടര്‍ന്നാണ് ആപ്ലിക്കേഷനുകളെ കുറിച്ച് മനസിലാക്കി അവയുടെ കോഡിങ്ങ് പഠിച്ചതെന്നും രാജ പറയുന്നു, പിന്നീടാണ് കാല്‍സി ആപ്ലിക്കേഷന്‍ ഒരുക്കിയതെന്നും അദ്ദേഹം വ്യ്ക്തമാക്കി.
ആപ്ലിക്കേഷനില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ പലരും ആവശ്യപെട്ടെഹ്കിലും രാജ അതിന് തയ്യാറായിരുന്നില്ല,ഏറ്റവും സിംപിളായിട്ടാണ് അതിന്റെ ഡിസൈന്‍ വേണ്ടതെന്ന നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്, അനാവശ്യമെന്ന് തോന്നിയതെല്ലാം ഒഴിവാക്കിയാണ് ഇത് ഉണ്ടാക്കിയത്.

എക്‌സ്പ്രഷന്‍ വ്യൂവിലാണ് മൂന്നെ ചെയ്ത കണക്കുകള്‍
കാണാനുളള സൗകര്യം ഒരുക്കിയത്. സയന്റിഫിക് കാല്‍ക്കുലേറ്റര്‍ കാല്‍സി ആപ്ലിക്കേഷന്‍ സെറ്റിങ്‌സിലാണ് ഉളളത്. ഇത് ത്രീഡി ടച്ചിലൂടെ മാത്രമേ തുറക്കാനാവൂ. കാല്‍സിയിലൂടെ അപൂര്‍വനേട്ടമാണ് ഈ തേനി സ്വദേശിയെ തേടിയെത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss