|    Jan 23 Mon, 2017 8:05 am
FLASH NEWS

ആന്‍ദ്രെ വയ്ദ (1926-2016)

Published : 17th October 2016 | Posted By: SMR

കഴിഞ്ഞ ദിവസം അന്തരിച്ച പോളിഷ് ചലച്ചിത്രകാരനായ ആന്‍ദ്രെ വയ്ദ പാംദോര്‍ തൊട്ട് ഓസ്‌കര്‍ അവാര്‍ഡ് വരെ നേടിയത് സ്വന്തം രാജ്യത്തെ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ വ്യക്തികളെ എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിക്കുന്ന ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തതുകൊണ്ടാണ്. സ്റ്റാലിന്‍ കാറ്റിന്‍ കാടുകളില്‍ വച്ചു രഹസ്യമായി കൊലപ്പെടുത്തിയ അനേകം സൈനിക ഓഫിസര്‍മാരില്‍ ഒരാളായിരുന്നു ആന്‍ദ്രെയുടെ പിതാവ്. സങ്കുചിത ദേശീയതയും യുദ്ധവും വയ്ദയുടെ പ്രധാന പ്രമേയങ്ങളായിരുന്നു. ആദ്യം നാത്‌സിസം, പിന്നെ പോളണ്ടില്‍ അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസം- രണ്ടും സമഗ്രാധിപത്യങ്ങള്‍ എന്ന നിലയ്ക്ക് മനുഷ്യന്റെ സര്‍ഗശേഷിയെ നശിപ്പിക്കുന്നുവെന്നു വയ്ദ മനസ്സിലാക്കി. വയ്ദയുടെ ഏറ്റവും നല്ല സിനിമകളിലൊന്നായ ദ ആഷസ് വലിയ സമ്മര്‍ദം വരുമ്പോള്‍, അടിമകളാക്കപ്പെടുന്ന ജനത അടിമകളാക്കപ്പെട്ട മറ്റു ജനതകളോട് കാണിക്കുന്ന ക്രൂരതയാണ് ചിത്രീകരിക്കുന്നത്. പോളിഷ് ഭടന്മാര്‍ ഫ്രഞ്ച് അധിനിവേശകാലത്ത് കറുത്തവംശക്കാരായ പ്രക്ഷോഭകാരികളെ കൊലചെയ്യുന്നതാണ് ദ ആഷസിലെ ഏറ്റവും ഭാവനിര്‍ഭരമായ രംഗം. മോസ്‌കോയില്‍ നിന്നു നെപ്പോളിയന്റെ സൈന്യം പുതയുന്ന മഞ്ഞിലൂടെ പിന്തിരിഞ്ഞോടുന്ന രംഗം വീരപുരുഷന്മാരെ സാധാരണ മനുഷ്യരാക്കുന്ന മനോഹരദൃശ്യങ്ങളില്‍പ്പെടും. 1958ല്‍ പുറത്തുവന്ന ആഷസ് ആന്റ് ഡയമണ്ട്‌സ് ലോകത്തെ ഏറ്റവും മികച്ച ഫിലിമുകളില്‍പ്പെടും. വയ്ദ 1983ല്‍ നിര്‍മിച്ച ദാന്തോന്‍ ഫ്രഞ്ച് വിപ്ലവകാരികളില്‍ പ്രമുഖനായ ഷോര്‍ഷ് ദാന്തോന്‍ അവസാനം ഗില്ലറ്റിന്‍ ചെയ്യപ്പെടുന്ന ദാര്‍ശനികഗരിമ കൂടിയ കഥയാണ് പറയുന്നത്. വയ്ദയുടെ ഏറ്റവും മികച്ച സൃഷ്ടിയും ചിലപ്പോള്‍ അതാവും. ഷെറാര്‍ ദുപാര്‍ദുവായിരുന്നു ദാന്തോന്‍ ആയി അഭിനയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക