|    Sep 19 Wed, 2018 5:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആന്‍ദുറെയ്ക്ക് വെടിവയ്പിന് പരിശീലനം ലഭിച്ചു: സിബിഐ

Published : 20th August 2018 | Posted By: kasim kzm

പൂനെ: യുക്തിവാദി നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തുന്നതിന് അറസ്റ്റിലായ സച്ചിന്‍ പ്രകാശ്‌റാവു ആന്‍ദുറെയ്ക്ക് മഹാരാഷ്ട്രയിലും കര്‍ണാടകയിലും വെടിവയ്പിന് പരിശീലനം ലഭിച്ചിരുന്നുവെന്നു സിബിഐ. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വന്‍ സുരക്ഷയോടെയാണ് ആന്‍ദുറയെ ഹാജരാക്കിയത്. വെടിവയ്പിന് ലഭിച്ച പരിശീലനത്തെ കുറിച്ചും രണ്ട് കൊലയാളികള്‍ക്കും ലഭിച്ച അടിസ്ഥാന സൗകര്യമൊരുക്കിയവരെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ ആന്‍ദുറയെ വിടണമെന്ന് സിബിഐ അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss