|    Oct 21 Sat, 2017 7:20 pm
FLASH NEWS

ആന്‍ഡ്രോയ്ഡില്‍ വീഡിയോ അഞ്ചിരട്ടി വേഗത്തില്‍ ലോഡാവും, അപ്‌ഡേറ്റുമായി ക്രോം

Published : 4th August 2016 | Posted By: G.A.G

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളില്‍ വീഡിയോ ലോഡ് ചെയ്യുന്നതിന്റെ വേഗത അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കുമെന്ന വാഗ്ദാനവുമായി ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ക്രോമിനുള്ള പുതിയ അപ്‌ഡേറ്റ്് വഴിയാണ് ഇത് സാധ്യമാവുക. ബ്രൗസറിന്റെ ഡാറ്റാ സേവര്‍ മോഡ് ഉപയോഗപ്പെടുത്തി ഭാരം കുറച്ച, കൂടുതല്‍ കംപ്രസ് ചെയ്ത വീഡിയോ നല്‍കിയാണ് വേഗത്തിലുള്ള ലോഡിങ് സാധ്യമാക്കുന്നത്്. ചെറിയ വീഡിയോകളില്‍ ഇതിന്റെ പ്രയോജനം വളരെ പ്രകടമാകും.
പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ബാറ്ററിയും കുറച്ചേ ഉപയോഗിക്കേണ്ടതുള്ളൂ എന്ന മെച്ചവുമുണ്ട്. ആഴ്ചയില്‍ ഒരു ബില്യണ്‍ മണിക്കൂറുകളോളം വീഡിയോയാണ് ഇപ്പോള്‍ ക്രോം വഴി ആളുകള്‍ കാണുന്നതെന്ന് ഗുഗിള്‍ വെളിപ്പെടുത്തി. പുതിയ അപ്‌ഡേറ്റ്്് ഏറെ വൈകാതെ പുറത്തിറങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക