|    Jul 21 Sat, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആന്റിപൈറസി റെയ്ഡ് : 16 പേര്‍ അറസ്റ്റില്‍

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: ആന്റിപൈറസി സെല്‍ നടത്തിയ പരിശോധനയില്‍ 16 പേര്‍ അറസ്റ്റിലായി. കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട വീഡിയോ കെയര്‍ ഷോപ്പുടമ ജലാലുദ്ദീന്‍, പുനലൂര്‍ ദേവൂസ് ഷോപ്പുടമ വിനോദ് കുമാര്‍, കൊട്ടാരക്കര പുലമണ്‍ സിറ്റി മൊബൈല്‍സ് ഷോപ്പുടമ സൈനുല്‍ ആബിദീന്‍, തൃശൂര്‍ എരുമപ്പെട്ടി ഡ്രീംസ് മൊബൈല്‍ ഷോപ്പുടമകളായ അബ്ദുല്‍ റഹീം, രമേശ്, ഏറനല്ലൂര്‍ കച്ചേരി എന്ന സ്ഥലെത്ത ദുബായ് വീഡിയോ ഷോപ്പുടമ നൗഫല്‍, ചിറനല്ലൂര്‍ പട്ടിക്കര അമിഗോസ് ഷോപ്പുടമ നൗഫല്‍, ചാലക്കുടി സായ് ഡിജിറ്റല്‍ ഷോപ്പുടമ ശൈലേഷ്, എറണാകുളം ജില്ലയില്‍ മറൈന്‍ ഡ്രൈവ് പെന്റാ മേനക ടവറില്‍ പിലു മൊബൈല്‍സ് ഷോപ്പുടമ ബാബു, കൂത്താട്ടുകുളം ടൗണ്‍ ലോട്ടസ് ഇലക്‌ട്രോണിക്‌സ് ഷോപ്പുടമ വിനോദ്, ആലപ്പുഴ ജില്ലയില്‍ അമ്പനാകുളങ്ങരയില്‍ റിഥം ഷോപ്പുടമ ഹാരിസ്, നൂറനാട് ചാരുംമൂട് രാഗം സിഡി സെന്റര്‍ ഷോപ്പുടമ രാഗേഷ്, കോട്ടയം ജില്ലയില്‍ കോട്ടയം കളരിക്കല്‍ റോഡ്‌സൈഡില്‍ കച്ചവടം നടത്തിവന്ന അനീഷ്‌കുമാര്‍, പാലക്കാട് ജില്ലയില്‍ പുതുനഗരം സ്റ്റാര്‍ മൊബൈല്‍സ് ഷോപ്പുടമ സക്കീര്‍ ഹുസൈന്‍, ചിറ്റൂര്‍ അണിക്കോട് കല്‍പക മൊബൈല്‍സ് ഷോപ്പുടമ ബിനീഷ്, നെന്മാറ സന മൊബൈല്‍സ് ഷോപ്പുടമ അന്‍ഷാദ്, കൊല്ലങ്കോട് അപ്പൂസ് മൊബൈല്‍സ് ഷോപ്പുടമ ഷമീര്‍ അലി, പ്രിയദര്‍ശന്‍ എന്നിവരാണ് അറസ്റ്റിലായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss