|    Jun 24 Sun, 2018 8:00 pm
FLASH NEWS

ആന്റപ്പന്‍ അമ്പിയായത്തിന്റെ ജീവിതം മാതൃകയാക്കണം: ഉമ്മന്‍ ചാണ്ടി

Published : 16th January 2017 | Posted By: fsq

 

എടത്വ: കേരളക്കരയെ പച്ചപ്പിന്റെ ലോകത്ത് എത്തിക്കാന്‍ ധീരമായി പോരാടിയ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ ജീവിതം മാതൃകയാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അകാലത്തില്‍ പൊലിഞ്ഞ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ സുഹൃത്തുകള്‍ ചേര്‍ന്ന് ആന്റപ്പന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ശലഭോദ്യാനത്തില്‍ ഉള്ള ആന്റപ്പന്റെ ശിലാ സ്മാരകത്തിന്റെ അനാച്ഛാദനവും മഴമിത്രത്തിന്റെ താക്കോല്‍ദാനവും നിര്‍വഹിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സമൂഹത്തിന്റെ ന•ക്കായി പൊരുതുമ്പോള്‍ വീടിനേയും വീട്ടുകാരേയും കണ്ടില്ലെന്ന് നടിച്ചെന്ന് വരാം അത് സമൂഹത്തിന്റെ ന•ക്കായിട്ടാണെന്ന് കാണാന്‍ നാം വൈകിയെന്നിരിക്കും അതായിരുന്നു ആന്റപ്പന്‍ അമ്പിയായം എന്ന മനുഷ്യസ്‌നേഹി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ്. ചെയര്‍മാന്‍ എം മുരളി, ഫാ. സണ്ണി പടിഞ്ഞാറേവാരിക്കാട്ട്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തലവടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസ്സക്ക് രാജു, യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര ലോക്‌സഭാ കമ്മിറ്റി പ്രസിഡന്റ് സജി ജോസഫ്, ജോസഫ് കെ നെല്ലുവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോന്‍സി സോണി, ബിജു പാലത്തിങ്കല്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാര്‍ പിഷാരത്ത്, ജയിന്‍ മാത്യു, സുഷമ്മ സുധാകരന്‍, മിനി മാത്യു, മേരി സിന്‍ഡ്രല്ല, എന്‍എസ്‌യു ദേശീയ സെക്രട്ടറി റ്റിജിന്‍ ജോസഫ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss