|    Jan 21 Sat, 2017 4:21 pm
FLASH NEWS

ആന്ധ്ര ചിറ്റൂരിലേയും കൊല്ലത്തേയും സ്‌ഫോടനങ്ങള്‍ തമ്മില്‍ ബന്ധം

Published : 25th July 2016 | Posted By: SMR

കൊല്ലം: കൊല്ലത്ത് കലക്ടറേറ്റിലും ആന്ധ്രയില്‍ ചിറ്റൂര്‍ കോടതി വളപ്പിലും നടന്ന സ്‌ഫോടനങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതായി വിവരം. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ കോടതിവളപ്പില്‍ നടന്ന സ്‌ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്. ബോംബ് നിര്‍മാണത്തിനുപയോഗിച്ച സര്‍ക്യൂട്ട് ബോര്‍ഡും ടൈമറും വാങ്ങിയത് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദില്‍ നിന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, അന്വേഷണം സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോ പ്രതികരിച്ചു. കഴിഞ്ഞ മാസം 15നാണ് കൊല്ലം കലക്ടറേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക