|    Apr 28 Fri, 2017 2:07 am
FLASH NEWS

ആന്ധ്ര-ഒഡീഷ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ 24 മാവോവാദികള്‍ കൊല്ലപ്പെട്ടെന്ന് പോലിസ്

Published : 24th October 2016 | Posted By: Navas Ali kn
മാവോവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്ന പോലിസ്‌

മാവോവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്ന പോലിസ്‌

ഭുവനേശ്വര്‍: ആന്ധ്രപ്രദേശ്-ഒഡീഷ അതിര്‍ത്തിക്കു സമീപം 24 സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലിസ്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലെ ജാന്ത്രിക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് മിത്രഭാനു മൊഹാപത്ര പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ഏഴു പേര്‍ സ്ത്രീകളാണ്. മേഖലയില്‍ മാവോവാദികള്‍ക്കു നേരെയുണ്ടായ ഏറ്റവും വലിയ പോലിസ് നടപടിയാണ് ഇന്നലത്തേത്. രക്ഷപ്പെട്ട മാവോവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യയില്‍ വര്‍ധനവുണ്ടാകാമെന്നും പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒഡീഷയിലെ പ്രധാന മാവോവാദി നേതാക്കളില്‍ ഒരാളായ ഉദയ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സംശയിക്കുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day