|    Aug 18 Fri, 2017 12:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആന്ധ്രയില്‍ റോഡപകടം: നാലു സ്പാനിഷ് പൗരന്‍മാര്‍ മരിച്ചു

Published : 6th August 2017 | Posted By: fsq

 

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മിനി ബസ് കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച് നാലു സ്പാനിഷ് പൗരന്‍മാര്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ബസ് ഓടിച്ചിരുന്ന ഡ്രൈവറും മരിച്ചിട്ടുണ്ട്. സ്പാനിഷ് പൗരന്‍മാരായ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മിനി ബസ്സിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അനന്തപുര ജില്ലയിലെ ഗ്രാമങ്ങളില്‍ സ്‌പെയിനില്‍ നിന്നുള്ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഗ്രാമീണ വികസനട്രസ്റ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാനെത്തിയതായിരുന്നു സ്പാനിഷ് പൗരന്‍മാര്‍. വിന്‍സന്റ് പ്രസ്, ജോസഫ് മോറന്‍, ഫ്രാന്‍സിസ്‌കോ പെദ്രോസ, നീവ്‌സ് ലോപസ് എന്നിവരാണ് മരിച്ചവര്‍. മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. അനന്തപുരയില്‍നിന്ന് പുതുച്ചേരിയിലേക്കു പോവുമ്പോഴാണ് സ്പാനിഷുകാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്. ഡ്രൈവറടക്കം 11 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.അപകടത്തിനിരയായവരെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കുന്നതിന് സ്പാനിഷ് എംബസിയുമായി ബന്ധപ്പെടാന്‍ ജില്ലാകലക്ടര്‍ പി എസ് പരദ്യുമ്‌നയ്ക്ക് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക