|    Jan 17 Tue, 2017 8:43 pm
FLASH NEWS

ആന്ധ്രയില്‍ രണ്ടു വനപാലകരെ കൊലപ്പെടുത്തി

Published : 10th April 2016 | Posted By: SMR

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ നല്ലമല വനമേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു വനപാലകരെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ദാദ്‌ലി ലാസര്‍(45), ഗാര്‍ഡ് ശെയ്ഖ് ബജി സാഹിദ്(40) എന്നിവരാണു മരിച്ചത്. കൊള്ളക്കാര്‍ മരം മുറിച്ചുകടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നെഹ്‌റുനഗര്‍ തന്‍ഡ ഭാഗത്തെത്തിയ ഇരുവരും, സംഭവം പ്രാദേശിക ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ലാസറെ കൊല്ലപ്പെട്ട നിലയിലും സാഹിദിനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയായിരുന്നു സാഹിദിന്റെ മരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക