|    Aug 19 Sun, 2018 6:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആന്ധ്രയില്‍ മദ്യം നിരോധിക്കണം: ജഗന്‍മോഹന്‍

Published : 9th December 2015 | Posted By: SMR

വിജയവാഡ: ആന്ധ്രപ്രദേശില്‍ മദ്യം നിരോധിക്കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ജഗന്‍മോഹന്‍ റെഡ്ഡി. സംസ്ഥാനത്ത് വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗുജറാത്തില്‍ മദ്യനിരോധനം വിജയകരമാണ്. ബിഹാറിലും മദ്യനിരോധനം നടപ്പാക്കാന്‍ പോവുകയാണ്. എന്തുകൊണ്ട് ആന്ധ്രയില്‍ മദ്യനിരോധനത്തിന് മുഖ്യമന്ത്രിക്ക് മുന്‍കൈ എടുത്തുകൂടായെന്നും ജഗന്‍മോഹന്‍ ചോദിച്ചു. വ്യാജമദ്യം കഴിച്ച് ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss