|    Aug 21 Tue, 2018 9:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആന്ധ്രയില്‍ ബോട്ട് മറിഞ്ഞ് 10 പേരെ കാണാതായി

Published : 15th July 2018 | Posted By: kasim kzm

ഹൈദരാബാദ്: ആന്ധപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാ ബോട്ട് മുങ്ങി 10 പേരെ കാണാതായതായി റിപോര്‍ട്ട്. 40ഓളം പേരുമായി യാത്ര ചെയ്ത ബോട്ടാണു ഗൗതമി നദിയില്‍ മുങ്ങിയത്. യാത്രക്കാരിലേറെയും വിദ്യാര്‍ഥികളായിരുന്നെന്നും റിപോര്‍ട്ടുണ്ട്.
നദിയില്‍ പാലം നിര്‍മിക്കാനായി കെട്ടിപ്പൊക്കിയ തൂണുകളിലൊന്നിലിടിച്ചായിരുന്നു അപകടം. തുടര്‍ന്ന്, ബോട്ട് മറിയുകയായിരുന്നു.
10 പേരെയെങ്കിലും പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയതായാണു വിവരം. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss