|    Apr 26 Thu, 2018 9:08 pm
FLASH NEWS
Home   >  National   >  

ആന്ധ്രയിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ച് നാലു മലയാളികള്‍ മരിച്ചു

Published : 11th March 2018 | Posted By: sruthi srt

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ ബദ്‌വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

തിരുപ്പൂര്‍ തീര്‍ഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss