|    Dec 14 Fri, 2018 3:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആന്ധ്രപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു

Published : 12th November 2018 | Posted By: kasim kzm

അമരാവതി: രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മന്ത്രിസഭ വികസിപ്പിച്ചു. മുതിര്‍ന്ന ടിഡിപി നേതാവ് എന്‍ മുഹമ്മദ് ഫാറൂഖ്, കിദാരി ശ്രാവണ്‍കുമാര്‍ എന്നിവരെയാണു പുതിയ മന്ത്രിമാരാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവച്ച ഒഴിവിലാണ് നിയമനം. ഉണ്ടവല്ലിയിലെ ഗ്രീവന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ എസ് ഐ നരസിംഹന്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആന്ധ്രപ്രദേശിലെ സഖ്യസര്‍ക്കാരില്‍ നിന്ന് ബിജെപി പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് അവരുടെ മന്ത്രിമാര്‍ രാജിവച്ചത്.
എന്‍ഡിഎയുമായുള്ള ബന്ധം ടിഡിപി വിച്ഛേദിച്ചതിനെത്തുടര്‍ന്നായിരുന്നു അത്. റായലസീമയിലെ ടിഡിപിയുടെ മുസ്‌ലിം മുഖമാണ് ഫാറൂഖ്. എന്‍ ടി രാമറാവുവിന്റെയും നായിഡുവിന്റെയും മുന്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 28കാരനായ കിദാരി ശ്രാവണ്‍കുമാര്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. ഇദ്ദേഹം നിയമസഭാംഗമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss