|    Dec 11 Tue, 2018 10:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആന്ദ്രെ സില്‍വയുടെ ഗോളില്‍ സെവില്ല

Published : 27th November 2018 | Posted By: kasim kzm

വില്ലാ റയല്‍: ബെറ്റിസിനെ 2-1നു പരാജയപ്പെടുത്തി ലാലിഗയില്‍ വില്ലാ റയല്‍ ആദ്യ ജയം നേടി. ജെറാര്‍ഡ് മൊറേനോയും സാമുവല്‍ ചക്‌വേസുമാണ് വില്ലാ റയലിനു വേണ്ടി ഗോള്‍ നേടിയത്.
കളിയില്‍ മികച്ച പാസ്സുമായി മുന്നേറിയ ബെറ്റിസിനായിരുന്നു ആധിപത്യം. പന്ത് കൂടുതല്‍ സമയം കൈവശംവച്ചതും അവര്‍ തന്നെ. എന്നാല്‍ എതിര്‍ ഗോള്‍വല ലക്ഷ്യമിടുന്നതില്‍ വില്ലാ റയലായിരുന്നു മുന്നില്‍. ബെറ്റിസ് ആറു തവണ പോസ്റ്റിലേക്കു നിറയൊഴിച്ചപ്പോള്‍ എട്ടു തവണ എതിര്‍ ഗോളിയെ വില്ലാ റയല്‍ താരങ്ങള്‍ പരീക്ഷിച്ചു. അര്‍ജന്റീന താരം ജിയോവാനി ലോ സെല്‍സോയാണ് ബെറ്റിസിനു വേണ്ടി 90ാം മിനുട്ടില്‍ ഗോള്‍ നേടിയത്.
ഒരു ജയവും ഒരു സമനിലയുമുള്ള ബെറ്റിസ് ലീഗില്‍ 16 പോയിന്റുമായി വില്ലാ റയലിനു മുമ്പിലാണ്. അതേസമയം മൂന്നു സമനിലയും ഒരു ജയവുമായി വില്ലാ റയല്‍ 16ാം സ്ഥാനത്താണ്. ബെറ്റിസ് മൂന്നു കളി തോറ്റപ്പോള്‍ വില്ലാ റയല്‍ ഒരു മല്‍സരത്തിലേ തോല്‍വിയറിഞ്ഞൂള്ളൂ. 26 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സെവില്ലയും ഒരു കളി തോറ്റിട്ടുണ്ട്. എന്നാല്‍ ഒരു മല്‍സരതത്ില്‍ സമനില പിടിച്ച സെവില്ല മൂന്നു കളിയില്‍ ജയിച്ചു. 25 പോയിന്റുമായി ബാഴ്‌സലോണയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള അറ്റ്‌ലറ്റികോ മാഡ്രിഡിന് 24 പോയിന്റുണ്ട്. രണ്ടു മല്‍സരം ജയിച്ച അവര്‍ മൂന്നെണ്ണത്തില്‍ സമനില വഴങ്ങി. കഴിഞ്ഞ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിച്ച ഐബര്‍ ഒമ്പതാം സ്ഥാനത്തും റയല്‍ ആറാം സ്ഥാനത്തുമാണ്.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സെവില്ല വല്ലഡോളിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചിരുന്നു. പോര്‍ച്ചുഗല്‍ താരം ആന്ദ്രെ സില്‍വയാണ് ഗോള്‍ നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss