|    Jan 22 Sun, 2017 11:23 am
FLASH NEWS

ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് വാഹന പര്യടനം

Published : 27th October 2015 | Posted By: SMR

തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയിലെ 12 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഡിഎഫ് വാഹന പര്യടനം തുടങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മാര്‍ക്‌സിസ്റ്റ് ഭീഷണിയെ അവഗണിച്ച് മല്‍സരരംഗത്തുള്ളവര്‍ക്ക് കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ധാര്‍മിക പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ അവസരമൊരുക്കിയാല്‍ ഭൂരിപക്ഷം വാര്‍ഡുകളിലും സിപിഎമ്മിന് ജയിക്കാന്‍ കഴിയില്ല. വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലും പുറത്തും പ്രത്യേക നിരീക്ഷകരെ നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാവണം. ബൂത്തിലേക്ക് വരുന്ന വോട്ടര്‍മാര്‍ക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ആര്‍ ആന്തൂരാന്‍, ടി പത്മനാഭന്‍, ആദംകുട്ടി, പണ്ടാരം ഗണേശന്‍ സംസാരിച്ചു.
20 വര്‍ഷം മുമ്പ് സിപിഎം ആക്രമണത്തില്‍ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ദാസന്‍ കൊല്ലപ്പെട്ട വാര്‍ഷികദിനത്തില്‍ തന്നെയാണ് പ്രചാരണം തുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക