|    Nov 14 Wed, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആനുകൂല്യങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡ്

Published : 11th August 2018 | Posted By: kasim kzm

കൊച്ചി: ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡിന്റെ മൈ ത്രിവേണി സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍വന്നു. കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്മാര്‍ട്ട് കാര്‍ഡിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ സിദ്ദീഖ് നിര്‍വഹിച്ചു. മേയര്‍ സൗമിനി ജെയിന്‍ മുഖ്യാതിഥിയായി. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ എ സഹദേവന്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം പി എം ഇസ്മയില്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ കെ ജെ ജിജു, ആര്‍ പ്രദീപ്കുമാര്‍, ബിസിനസ് കണ്‍സള്‍ട്ടന്റ് പോള്‍ വര്‍ഗീസ് പങ്കെടുത്തു.
ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ചെയര്‍മാന്‍ എം മെഹബൂബ പിന്നീട്് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചാല്‍ പ്രത്യേക വിലക്കിഴിവ് ലഭിക്കും. ത്രിവേണി സ്റ്റോറുകളില്‍ നിന്ന് വിതരണം ചെയ്യുന്ന മൈ ത്രിവേണി സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ എല്ലാ ത്രിവേണി സ്റ്റോറുകളിലും സാധനങ്ങള്‍ വാങ്ങാം. കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം, ബക്രീദ് വിപണികള്‍ ഈ മാസം 16 മുതല്‍ 24 വരെ നടത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം 16ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം എല്‍ എംഎസ് കോംപൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിപണിയേക്കാള്‍ 10 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും. ഒരു കുടുംബത്തിന് 1000 രൂപയ്ക്ക് പൊതുവിപണിയില്‍ ലഭ്യമാവുന്ന സാധനങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണം, ബക്രീദ് വിപണിയില്‍ 495 രൂപയ്ക്ക് ലഭിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss