|    Oct 16 Tue, 2018 3:18 pm
FLASH NEWS

ആനുകൂല്യങ്ങളില്ല; കവുങ്ങ് കൃഷിയില്‍ നിന്നു കര്‍ഷകര്‍ പിന്‍വാങ്ങുന്നു

Published : 20th September 2017 | Posted By: fsq

 

സി കെ ശശിപച്ചാട്ടിരി

ആനക്കര: വിലാപങ്ങള്‍ക്ക് ചെവികൊടുക്കാന്‍ അധികൃതര്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് കവുങ്ങ് കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറുന്നു. എല്ലാം കൃഷിക്കും സര്‍ക്കാര്‍ സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ കവുങ്ങ് കര്‍ഷകരെ മാത്രം പടിക്ക് പുറത്ത് നിര്‍ത്തുകയാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് ജില്ലയുടെ പടിഞ്ഞാറന്‍മേഖലയില്‍  കവുങ്ങിന്‍ തോട്ടങ്ങള്‍ വ്യാപകമായി ഉണങ്ങിയിരുന്നു. ഇതിന് നഷ്ട പരിഹാരം ഇനിയും നല്‍കിയിട്ടില്ല. ഇപ്പോള്‍ ഉണങ്ങിയ കവുങ്ങുകളോടൊപ്പം ഉണങ്ങാത്ത കവുങ്ങുകളും വെട്ടിമാറ്റി പകരം മറ്റു കൃഷികള്‍ ചെയ്യാനൊരുങ്ങുകയാണ് കര്‍ഷകര്‍. ആനക്കര കപ്പൂര്‍ പഞ്ചായത്തുകളിലാണ്  കവുങ്ങ് വ്യാപകമായി വെട്ടിമാറ്റുന്നത്. അടക്കക്ക് വിലയില്ലാത്തതും അടക്ക പറിക്കാന്‍ ജോലിക്കാര  കിട്ടാത്തതും ഇതില്‍ നിന്ന് പിന്‍വാങ്ങാന്‍ മറ്റൊരു കാരണമാകുന്നു. കവുങ്ങിന്‍ തോട്ടം കിളക്കാനും വേണ്ടത്ര ജോലിക്കാരെ കിട്ടുന്നില്ല. ജില്ല ഏറ്റവും കൂടുതല്‍ കവുങ്ങ് കൃഷി ചെയ്യുന്നത് പടിഞ്ഞാറന്‍ മേഖലയിലാണ്. കവുങ്ങില്‍ വെറ്റിലയും കുരുമുളക് കൃഷിയും ചെയ്യുന്ന കര്‍ഷകരുമുണ്ട്. കവുങ്ങ് വെട്ടിമാറ്റുന്നതോടെ ഇത്തരത്തിലുളള കൃഷിയും അവസാനിക്കും. തെങ്ങിന് വളം ചേര്‍ക്കാനും മറ്റും സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. എന്നാല്‍ കവുങ്ങിനെ സംരക്ഷിക്കാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്നതാണ് ഇവരുടെ സങ്കടം.നനക്കാന്‍ പറ്റാത്തതു കാരണം കഴിഞ്ഞ വേനല്‍ക്കാലത്ത് കവുങ്ങ് ഉണങ്ങുന്നതിന് കാരണമായിരുന്നു. ഇത്തവണയും വേനല്‍ വരുമ്പോള്‍ ഇതുതന്നെയായിരിക്കും അവസ്ഥയെന്ന് കരുതിയാണ് നേരത്തെ കവുങ്ങ് വെട്ടി വില്‍പന നടത്താന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. കവുങ്ങ് തടിക്ക് ഒന്നിന് 70 രൂപ മുതല്‍ 80 രൂപവരെ വില ലഭിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനി ഭാഗത്തേക്കാണ് കവുങ്ങ് വെട്ടി കൊണ്ടുപോകുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss