|    Oct 16 Tue, 2018 1:49 pm
FLASH NEWS

ആനിത്തോട്ടം പാലത്തിന്റെ ഉദ്ഘാടനം ഇന്ന്

Published : 24th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ആനിത്തോട്ടത്ത് നിര്‍മാണം പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ഡോ.എന്‍ ജയരാജ് എംഎല്‍എ നിര്‍വഹിക്കും. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിക്കും.ഒന്നാം മൈല്‍ അയിഷപ്പള്ളി ഇമാം ഹാഫീസ് നിസാര്‍ മൗലവി, നല്ലയിടയന്‍ ആശ്രമത്തിലെ സിസ്റ്റര്‍ റെജിന്‍ ജോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും.വാര്‍ഡംഗം ബീനാ ജോബി, റോസമ്മ അഗസ്തി,പി എ ഷെമീര്‍, ടി എച്ച് ഷാഹിദ് സംസാരിക്കും. അനിത്തോട്ടത്ത് തോടിന് കുറുകെ നിര്‍മിച്ചിരിക്കുന്ന പാലം നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക്  പ്രയോജനകരമാണ്. കാഞ്ഞിരപ്പള്ളി  ഈരാറ്റുപേട്ട റോഡില്‍ ഒന്നാം മൈലില്‍ നിന്നും ആനിത്തോട്ടം വഴി തമ്പലക്കാട് പാല റോഡിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ പാലം.നാലു മീറ്റര്‍ വീതയിലും 12 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. മുമ്പ് രണ്ടര മീറ്റര്‍ വീതിയിലുണ്ടായിരുന്ന പാലത്തിന് ബലക്ഷയമുണ്ടായതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss