|    Jul 29 Sat, 2017 12:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആനവേട്ട: പ്രതികള്‍ക്ക് തോക്ക് നിര്‍മിച്ചുനല്‍കിയ ആള്‍ അറസ്റ്റില്‍

Published : 12th July 2016 | Posted By: SMR

കോതമംഗലം: ഇടമലയാര്‍, നേര്യമംഗലം ആനവേട്ട കേസിലെ പ്രതികള്‍ക്ക് തോക്ക് നിര്‍മിച്ചുനല്‍കിയ ആളെ വനപാലകര്‍ പിടികൂടി. കോതമംഗലം നങ്ങേലിപ്പടി അറയ്ക്കല്‍ ജീവന്‍ എന്ന് വിളിക്കുന്ന വര്‍ഗീസി(56)നെയാണ് തുണ്ടം റെയിഞ്ചോഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒരു വര്‍ഷക്കാലമായി കേരളത്തിന് അകത്തും പുറത്തുമായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കോതമംഗലത്തു നിന്നാണ് ഇയാള്‍ പിടിയിലായത്.
ഇടമലയാര്‍, കരിമ്പാനി റെയ്ഞ്ചുകളിലായി ഇയാള്‍ക്കെതിരേ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരടി, കാട്ടുപോത്ത് എന്നിവയെ വേട്ടയാടിയതിന് ഇയാള്‍ക്കെതിരേ മൂന്ന് കേസുകള്‍ ഉണ്ട്. ആനവേട്ട കേസില്‍ ഇതോടെ 55 പ്രതികള്‍ പിടിയിലായിട്ടുണ്ട്. നേര്യമംഗലം സ്വദേശി തങ്കച്ചന്‍, തിരുവനന്തപുരം സ്വദേശി അനി എന്നിവരെക്കൂടി ഇനിയും പിടികൂടാനുണ്ട്. തുണ്ടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ കെ ഷെയ്ഖ് സാഹില്‍, ഓഫിസര്‍മാരായ നജീബ്, ജിബിന്‍ കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക