|    Dec 13 Thu, 2018 3:25 am
FLASH NEWS

ആനവിലാസം റോഡ് തകര്‍ന്നു

Published : 14th May 2018 | Posted By: kasim kzm

കട്ടപ്പന: ചക്കുപള്ളം പഞ്ചായത്തില്‍പ്പെട്ട ആനവിലാസം-മാധവന്‍കാനം-ചക്കുപള്ളം റോഡ് പൂര്‍ണമായും തകര്‍ന്നതോടെ നാട്ടുകാര്‍ പ്രതിഷേധ സമരങ്ങള്‍ക്കൊരുങ്ങുന്നു. ഈ റൂട്ടിലൂടെ ഗതാഗതം പൂര്‍ണമായും നിലയ്ക്കുന്ന സ്ഥതിയാണ്. അടിയന്തരമായി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ആനവിലാസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു പഞ്ചായത്ത്, വില്ലേജ് ആസ്ഥാനമായ അണക്കരയില്‍ കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന പാതയാണു തകര്‍ന്നു കിടക്കുന്നത്.ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 2015ല്‍ മാധവന്‍കാനം മുതല്‍ ചക്കുപള്ളം വരെയുള്ള ആറു കിലോമീറ്റര്‍ റോഡ് സോളിങ് നടത്തിയിരുന്നു. എന്നാല്‍, പിന്നീട് പണികളൊന്നും നടത്താത്തതിനാല്‍ സോളിങ് ഇളകിമാറി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.
മഴ പെയ്യുമ്പോള്‍ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അപകടത്തില്‍പ്പെടുന്നതു പതിവാണ്. റോഡ് ടാറിങിന് അഞ്ചുകോടി രൂപ അനുവദിച്ചെന്നു വ്യക്തമാക്കി മാസങ്ങള്‍ക്കു മുന്‍പ് അറിയിപ്പുണ്ടായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. പ്രദേശവാസികള്‍ ഒട്ടേറെ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആനവിലാസം കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലില്‍ ഉദ്ഘാടനം ചെയ്തു. ഷിന്റോ മംഗലത്തില്‍ അധ്യക്ഷത വഹിച്ചു. ഫിലിപ് ഇന്തനാചാലില്‍, മിനേഷ് മധുരത്തില്‍, സിബിച്ചന്‍ കടവന, മെല്‍ബിന്‍ പുളിക്കകാല, റോബിന്‍ കുമ്മനത്തുചിറ, ജിബിന്‍ പുളിയമാക്കല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss