|    Oct 22 Sun, 2017 6:36 am

ആനയെ മാമോദീസ മുക്കിയെന്ന പ്രചാരണം: സോഷ്യല്‍ മീഡിയയില്‍ വിവാദമായി

Published : 6th August 2017 | Posted By: fsq

 

ഈരാറ്റുപേട്ട: അരുവിത്തറ പള്ളിയില്‍ ആനയെ മാമോദീസ മുക്കിയെന്ന പ്രചാരണം  സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമാകുന്നു. കുപ്പായമിട്ട വൈദികന്റെ നേതൃത്വത്തിലാണ് ആനയെ മാമോദീസ മുക്കിയതെന്നാണ് പ്രചാരണം.പാപ്പാനൊപ്പം പള്ളി പരിസരത്തെത്തിയ ആനയെ കുപ്പായമിട്ട വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍  പുറത്തായതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ആനയെ മാമോദീസ മുക്കിയതല്ലെന്നും പുതുതായി വാങ്ങിയ ആനയെ വാങ്ങിയവര്‍ വെഞ്ചരിക്കാന്‍  കൊണ്ടു വന്നപ്പോള്‍ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വൈദികന്റെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക