|    Oct 17 Wed, 2018 2:52 pm
FLASH NEWS

ആനയിടഞ്ഞ സംഭവം : നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു

Published : 7th September 2017 | Posted By: fsq

 

അരൂര്‍: വളമംഗലം അനന്തന്‍ കരിയിലെ ചതുപ്പില്‍ താഴ്ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന കൊമ്പനാന തുറവൂറിലും വളമംഗലത്തും തകര്‍ത്ത വീടുകള്‍ക്കും മതിലുകള്‍ക്കും ഇലക്ട്രില്‍ പോസ്റ്റുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു. ചതുപ്പില്‍ നിന്നും കരയ്ക്ക് കയറ്റിയ ശേഷം വളമംഗലത്തെ ഒരു വീട് രാത്രിയില്‍ നശിപ്പിച്ചിരുന്നു. ആനയെ വടം കെട്ടി വലിച്ചതു മൂലം സമീപത്തുള്ള കുന്തറ രാധാകൃഷ്ണന്റെ വീടിന് കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിനും പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപജീവന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ തകര്‍ത്തതിന്റെ നഷ്ടം വേറെയാണ്. തുറവൂര്‍ എഴുകോല്‍ത്തറ വത്സലയുടെ വീടും ആലക്കാപറമ്പ് കിഴക്ക് ഭാഗത്തുള്ള ഗോപാലകൃഷ്ണന്‍നായര്‍, ഭാസ്‌ക്കരന്‍നായര്‍, ഷേണായി എന്നിവരുടെ വീടിന്റെ മതിലുകളും തകര്‍ത്തതില്‍ ഉള്‍പ്പെടുന്നു. വളമംഗലം തിരുഹൃദയ ദേവാലയത്തിന്റെ മതിലും ഗേയ്റ്റും ധാരാളം ഇലക്ട്രിക്കല്‍ പോസ്റ്റുകളും മുല്ലക്കല്‍ ബാലകൃഷ്ണന്‍ എന്ന കൊമ്പനാന തകര്‍ത്തിരുന്നു. ഇവയെക്കെല്ലാം കൂടി ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് അധികൃതര്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആനയെ തളച്ചെങ്കിലും വളമംഗലം അനന്തന്‍കരിയിലെ ജനങ്ങളുടെ ഭീതി ഇപ്പോഴും തുടരുകയാണ്. മയക്ക് മരുന്ന് രണ്ട് പ്രാവശ്യം വെടി വച്ചിട്ടും കൊമ്പന്റെ അലര്‍ച്ച അടങ്ങിയിട്ടില്ല. ആനയെ ലോറിയില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക്‌കൊണ്ടുപോവാനുള്ള ശ്രമം അധികൃതര്‍ അടുത്ത ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്. ആന ഇതുവരെ മെരുങ്ങിയിട്ടില്ല. കൊമ്പനാന അനന്തന്‍ കരിയില്‍ ഇപ്പോള്‍ തളച്ചിട്ടിരിക്കുകയാണ്. അതേസമയം കരക്കു കയറ്റിയ ആനയെ സുരക്ഷിത സ്ഥലത്തേക്കു നീക്കാനുള്ള ഇന്നലത്തെ ശ്രമം ഉപേക്ഷിച്ചു. ആനയുടെ ആരോഗ്യ സ്ഥിതി മോശമായതാണു കാരണം. വീണ്ടും മയക്കുവെടി വച്ച് രണ്ടര കിലോമീറ്ററോളം നടത്തിക്കൊണ്ടു വരാന്‍ സാധിക്കില്ലെന്നാണു ഡോക്ടര്‍മാരുടെ നിഗമനം.13 കുടുംബങ്ങള്‍ താമസിക്കുന്ന തുരുത്തില്‍ ഇടവഴിക്കു           സമീപം മതിയായ സുരക്ഷിതത്വമില്ലാതെയാണ് ആന നില്‍ക്കുന്നത്. ചൊവ്വാഴ്ച 17 മണിക്കൂറോളം ചതുപ്പില്‍ കുടുങ്ങിയശേഷം രാത്രിയോടെ കരയ്ക്കു കയറ്റിയ ആനയെ വീണ്ടും ഇടഞ്ഞതിനെത്തുടര്‍ന്നു മയക്കുവെടിവച്ചു തളച്ചിരുന്നു. ഒരു ദിവസം മുഴുവന്‍ ചതുപ്പില്‍ കഴിഞ്ഞ ആന തീര്‍ത്തും അവശനിലയിലാണ്. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് ആന ചതുപ്പിനുള്ളില്‍ കുടുങ്ങിയത്. അതേസമയം, ദേവസ്വം ബോര്‍ഡില്‍നിന്ന് ആരും തന്നെ ഇതുവരെ ഇവിടേക്ക് എത്തിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss