|    Sep 24 Sun, 2017 4:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആനമൂളിയില്‍ കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നു

Published : 8th July 2016 | Posted By: SMR

മണ്ണാര്‍ക്കാട്: ആനമൂളിയില്‍ കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നു. ആനമൂളി ഉരുളന്‍കുന്ന് പരേതനായ തലച്ചിറ സോമന്റെ ഭാര്യ കല്യാണി (ശോഭന 58) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അഞ്ച് മണിക്കൂര്‍ ആനക്കട്ടി റോഡ് ഉപരോധിച്ചു. ജില്ലാകലക്ടര്‍ പി മേരിക്കുട്ടി സ്ഥലത്തെത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെ 6 മണിയോടെയാണ് കല്യാണി കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. അയല്‍ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ നൂറ് മീറ്റര്‍ അടുത്തുവച്ചായിരുന്നു അപകടം. സംഭവം അറിഞ്ഞ് പോലിസും വനപാലകരും സ്ഥലത്തെത്തിയെങ്കിലും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കിയിട്ടേ മൃതദേഹം മാറ്റാവൂ എന്ന് നാട്ടുകാര്‍ ശഠിച്ചു. ഇതിനിടെ ചിലര്‍ റോഡ് ഉപരോധവും ആരംഭിച്ചു. ഇ തോടെ ഡിവൈഎസ്പി സുനീഷ് കുമാര്‍, സിഐ മുഹമ്മദ് ഹനീഫ, എസ്‌ഐ ഷിജു എബ്രാഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി. ഡിഎഫ്ഒ രാജു തോമസിന്റെ നേതൃത്വത്തില്‍ വനപാലകരും ജനപ്രതിനിധികളും പോലിസും നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായി. കലക്ടര്‍ എത്തിയ ശേഷമേ റോഡുപരോധം അവസാനിപ്പിക്കൂ എന്ന നിലപാട് പ്രതിഷേധക്കാര്‍ കൈക്കൊണ്ടതോടെ 11ഓടെ കലക്ടര്‍ സ്ഥലത്തെത്തി.
പഞ്ചായത്ത് പ്രസിഡണ്ട് സരോജിനി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, പഞ്ചായത്തംഗം ടി കെ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മരിച്ച കല്ല്യാണിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായ് 25,000 രൂപ കലക്ടര്‍ സംഭവസ്ഥലത്തുതന്നെ ഏല്‍പ്പിച്ചു. വനംവകുപ്പ് അടിയന്തരമായി അഞ്ച് ലക്ഷം രൂപ കല്യാണിയുടെ ബന്ധുക്കള്‍ക്ക് നല്‍കുമെന്നും കാട്ടാനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആനമൂളിയില്‍ പ്രത്യേകം സ്‌ക്വാഡിനെ നിയോഗിക്കുമെന്നും വൈദ്യുതവേലി നിര്‍മിക്കാന്‍ നടപടി എടുക്കുമെന്നും കലക്ടര്‍ പി മേരിക്കുട്ടി ഉറപ്പ് നല്‍കി. ഇതോടെ ഉപരോധം അവസാനിപ്പിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ചു. ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു. മക്കള്‍: സൗമ്യ, രമ്യ, രശ്മി. മരുമക്കള്‍: സന്ദീപ്, ഉണ്ണി, രാജേഷ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക