|    Mar 23 Thu, 2017 7:58 am
FLASH NEWS

ആനമുളിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി

Published : 20th August 2016 | Posted By: SMR

മണ്ണാര്‍ക്കാട്: ആനമുളിയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ രാത്രി ഇറങ്ങിയ ആറംഗ കാട്ടാനക്കൂട്ടം നിരവധി പേരുടെ വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികള്‍ നാമാവശേഷമാക്കി. ആയിരത്തിലേറെ വാഴകളാണ് കഴിഞ്ഞ രാത്രി ആനകള്‍ നശിപ്പിച്ചത്.
പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിറക്കിയവരാണ് കൂടുതല്‍ പേരും. വിളവെടുപ്പിന് പാകമായ വാഴകളാണ് കൂടുതലും നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യം വെച്ച് കൃഷിയിറക്കിയ വാഴകളാണ് നശിപ്പിച്ചത്. തോംബിക്കോട്ട് പുത്തന്‍പുരയില്‍ തങ്കപ്പന്‍, നിരവത്ത് മുഹമ്മദ്, ജോസ് തന്നിക്കല്‍, ഷാജി മാമത്ത്, പുലാക്കില്‍ ചന്ദ്രന്‍ തുടങ്ങിവരുടെ വാഴകളാണ് നശിച്ചത്. രണ്ട് മാസത്തിലേറെയായി ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം തുടങ്ങിയിട്ട്. കാട്ടാനയുടെ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ മേഖലയിലെ കാട്ടാനകളെ തുരത്താന്‍ നടപടി സ്വീകരിക്കാമെന്ന് വനം മന്ത്രി വിളിച്ച് കുട്ടിയ യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

(Visited 12 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക