|    Sep 21 Fri, 2018 9:00 pm
FLASH NEWS

ആനമാറി കാരക്കാട്ടുപറമ്പ് പട്ടികജാതി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

Published : 22nd April 2018 | Posted By: kasim kzm

ആലത്തൂര്‍: കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനമാറി കാരക്കാട്ടുപറമ്പ് പട്ടികജാതി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കഴിഞ്ഞ ഒരു മാസമായി ഇവിടേക്കുള്ള പൊതുടാപ്പില്‍ വെള്ളം വന്നിട്ടെന്ന് കോളനിക്കാര്‍ പറയുന്നു. ഇതോടെ കിലോമീറ്ററ്റുകള്‍ നടന്നാണ് കാരക്കാട്ടുപറമ്പിലെ മൂന്ന് സെന്റ് കോളനി, നാല് സെന്റ് കോളനി എന്നിവിടങ്ങളിലെ 22 കുടുംബങ്ങള്‍ വെള്ളം ശേഖരിക്കുന്നത്.
ഈ പ്രദേശത്തേക്ക് ജലനിധി പദ്ധതിയുണ്ടെങ്കിലും ഇതിലും വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതിനായി പുതിയ കുഴല്‍ കിണര്‍ കുഴിച്ച് പൈപ്പ് ഇറക്കിയെങ്കിലും മൂന്ന് സെന്റ് കോളനിയിലേക്ക് കണക്ട് ചെയ്യാന്‍ സമിതിക്കാര്‍ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. പൊതുടാപ്പില്‍ വെള്ളം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം ആസാദ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss