|    Jan 24 Tue, 2017 5:00 pm
FLASH NEWS

ആനമല അന്തര്‍സംസ്ഥാന റോഡില്‍ കാട്ടാനകളുടെ ആക്രമണം രൂക്ഷം

Published : 20th October 2016 | Posted By: SMR

ചാലക്കുടി: ആനമല അന്തര്‍ സംസ്ഥാന റോഡില്‍ കാട്ടാന ആക്രമണം രൂക്ഷമാവുന്നു. വീടുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പുറമെ വാഹനങ്ങള്‍ക്ക് നേരെയും സഞ്ചാരികള്‍ക്ക് നേരെയും കാട്ടാനകൂട്ടം തിരിയുന്നതോടെ ആനമല അന്തര്‍ സംസ്ഥാന പാതയിലെ യാത്ര ഭീതിജനകമായി മാറുകയാണ്. രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര അപകടകെണികളാവുകയാണ്. രാത്രിക്കാല യാത്ര നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ജാഗ്രത നിര്‍ദേശവും നല്‍കുന്നുണ്ട്. വനഭംഗി ആസ്വദിക്കാനായാണ് സഞ്ചാരികള്‍ പലപ്പോഴും ഈ പാത തിരഞ്ഞെടുക്കുന്നത്. പകല്‍ സമയങ്ങളില്‍ പോലും പ്രദേശത്ത് കാട്ടാനസാമീപ്യമുണ്ടിവിടെ. എന്നാല്‍ നേരം ഇരുട്ടിയാല്‍ കാട്ടാനകൂട്ടം റോഡിലിറങ്ങുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മലക്കപ്പാറയില്‍ തേയില തോട്ടത്തിലെ മാനേജര്‍ വിപിന്റെ വീടിന് നേരെ ആനയുടെ ആക്രമണമുണ്ടായി. വീടിന്റെ ജനല്‍ചില്ലുകള്‍ ആന തകര്‍ത്തു. ജീവന് ഭീഷണി മുഴക്കി കാട്ടാനയും കുട്ടിയാനയും ഉച്ചവരെ തമ്പടിച്ചിരുന്നു. ഉച്ചയോടെയാണ് ആന കാട്ടിലേക്ക് മറഞ്ഞത്. ഒരാഴ്ചമുമ്പാണ് ഇതുവഴി പോയ ഇന്നോവ കാര്‍ ആന തകര്‍ത്തത്. ഇതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രികനെ കാട്ടാന അടിച്ച് വീഴ്ത്തി പരിക്കേല്‍പ്പിച്ചതും ഈയടുത്ത ദിവസമാണ്. പെരുമുഴി ഫോറസ്റ്റ് സ്റ്റേഷന് നേരെയും ആനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായതും ഈയടുത്തകാലത്താണ്. ആനമല അന്തര്‍സംസ്ഥാന പാതയില്‍ വാഴച്ചാല്‍ മുതല്‍ മലക്കപ്പാറ വരെയുള്ള ഭാഗത്താണ് കാട്ടാനശല്യം അതിരൂക്ഷമായിരിക്കുന്നത്. പലരും തലനാരിഴക്കാണ് ആനആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനാലാകാം വെള്ളം തേടിയുള്ള ആനകൂട്ടം പകല്‍ സമയങ്ങളില്‍ പോലും റോഡിലിറങ്ങുന്നതിന് കാരണമാവുന്നതെന്നാണ് വനപാലകരുടെ നിഗമനം. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആനകൂട്ടം അക്രമാസക്തമായി കാണുന്നതും ഈയടുത്ത കാലത്താണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക