|    Feb 19 Mon, 2018 7:14 pm
FLASH NEWS
Home   >  Kerala   >  

ആനമങ്ങാട് അബൂബക്കര്‍ മുസ് ലിയാര്‍ അന്തരിച്ചു

Published : 22nd December 2017 | Posted By: mi.ptk

കണിയാമ്പറ്റ:പ്രമുഖ വാഗ്മിയും മുസ് ലിം മത പണ്ഡിതനുമായ ആനമങ്ങാട് അബൂബക്കര്‍ മുസ് ലിയാര്‍(68) നിര്യാതനായി. ഇന്ന് രാവിലെ 10.30ഓടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി വയനാട് ജില്ലയില്‍ വിവിധങ്ങളായ മത സാംസ്‌കാരിക സംഘടനാ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. മലപ്പുറം ആനമങ്ങാട് സ്വദേശിയായ അബൂബക്കര്‍ മുസ് ലിയാര്‍ നിലവില്‍ കണിയാമ്പറ്റ മല്ലിമുക്ക് ജവാഹിറുല്‍ ഉലും അറബിക് കോളേജിലെ അധ്യാപകനാണ്.


അഞ്ചാംമൈല്‍, ബാവലി,ചേരമ്പാടി,അമ്പലവയല്‍,നീര്‍ച്ചാല്‍,റിപ്പണ്‍ തുടങ്ങിയിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. കല്‍പ്പറ്റ വലിയ ജുമാ മസ്ജിദില്‍ ജനാസ നമസ്‌കാരത്തിന് ശേഷം കണിയാമ്പറ്റ മില്ലുമുക്കിലെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന് സമീപം ഖബറടക്കും.
ഭാര്യ:ആമിന. മക്കള്‍:സല്‍മത്ത്, ഫാത്തിമ, ത്വാഹിറ, ഖാജാ ഹുസൈന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss