|    Aug 15 Wed, 2018 2:50 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ആനന്ദ് ജോണിന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സഹോദരി

Published : 10th August 2018 | Posted By: kasim kzm

കൊച്ചി: ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ യുഎസിലെ വംശീയ വിദ്വേഷത്തിന്റെ ഇരയാണെന്നും 12 വര്‍ഷമായി ജയിലില്‍ കഴിയുന്ന ആനന്ദിനെ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സഹോദരിയും ഫാഷന്‍ ഡിസൈനറുമായ ഡോ. സഞ്ജന ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡാലസ്, ഹോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളില്‍ 59 വര്‍ഷത്തേക്കാണ് ആനന്ദിനെ ശിക്ഷിച്ചിരുന്നത്. എന്നാല്‍, ലോസ് ആഞ്ചലസിലേത് ഒഴികെയുള്ള കേസുകള്‍ അടിസ്ഥാനമില്ലാത്തതെന്നു കണ്ട് ഒഴിവാക്കപ്പെട്ടു. ഇനി ഒരു കേസ് മാത്രമാണ് നിലവിലുള്ളത്. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു, കേസുകള്‍ കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് കണ്ടെത്തുകയും ചെയ്തു.നിരപരാധിയായ ഒരു യുവാവിനെ ജയിലില്‍ അടച്ചിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു സഞ്ജന പറഞ്ഞു.
15 തവണയാണ് ഈ ആവശ്യം ഉന്നയിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടത്. മുഖ്യമന്ത്രിക്കും കത്തയച്ചു. ലോസ് ആഞ്ചലസ് ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാന്‍ അധികാരമുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ രക്ഷപ്പെടുത്താന്‍ അതത് സര്‍ക്കാരുകള്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിവരുന്നു. കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ അവരുടെ രാജ്യം സംരക്ഷിച്ചത് സമൂഹം പാഠമാക്കണമെന്നും സഞ്ജന പറഞ്ഞു. ആനന്ദിനെ പുറത്തിറക്കാനുള്ള ശ്രമം തുടരുമെന്നും അവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss