|    May 29 Mon, 2017 4:53 pm
FLASH NEWS

‘ആനത്താവളത്തിലെ കാമറ നിരോധനം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കും’

Published : 4th July 2016 | Posted By: SMR

ഗുരുവായൂര്‍: ആനത്താവളത്തിലെ കാമറ നിരോധം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആനത്താവളം സന്ദര്‍ശിക്കുമ്പോള്‍ കാമറാ നിരോധനത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാമറ നിരോധനം പിന്‍വലിക്കുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടോയെന്ന് മന്ത്രി ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി മുരളിയോട് ആരാഞ്ഞു. ആനയുടെ വളരെ അടുത്ത് നിന്ന് സെല്‍ഫിയെടുക്കുന്നത് മാത്രമാണ് അപകടസാധ്യതയുള്ളതെന്ന് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. നിരോധം പിന്‍വലിക്കാന്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് ആനത്താവളത്തില്‍ കാമറ നിരോധിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day