|    Aug 20 Mon, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആനത്താരയിലെ റിസോര്‍ട്ടുകള്‍ രണ്ടു ദിവസത്തിനകം പൂട്ടണം: സുപ്രിംകോടതി

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നീലഗിരിയിലെ ആനത്താരകളില്‍ ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന 11 റിസോര്‍ട്ടുകള്‍ 48 മണിക്കൂറിനകം അടച്ചുപൂട്ടണമെന്നു സുപ്രിംകോടതി. റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നു കോടതി വ്യക്തമാക്കി. ഇവ രണ്ടു ദിവസത്തിനകം അടച്ചുപൂട്ടണമെന്നാണു തമിഴ്‌നാട് സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയത്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു റിസോര്‍ട്ടുകളും ഹോട്ടലുകളും മതിയായ രേഖകള്‍ ഉണ്ടെന്നതിനുള്ള തെളിവുകള്‍ 24 മണിക്കൂറിനകം ജില്ലാ കലക്ടറെ ബോധ്യപ്പെടുത്തണമെന്നും രേഖകള്‍ ഇല്ലെങ്കില്‍ ഇവയും 48 മണിക്കൂറിനകം അടച്ചു പൂട്ടണമെന്നും കോടതി വ്യക്തമാക്കി.
ആനകളുടെയും ആനത്താരകളുടെയും സംരക്ഷണത്തെ സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ കാണുന്നില്ലെന്നു സുപ്രിംകോടതി പറഞ്ഞു. ആനകള്‍ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. ഇവയെ സംരക്ഷിക്കാന്‍ മതിയായ നടപടികള്‍ ഉണ്ടാവുന്നില്ലെന്നു ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കുറയ്ക്കുന്നതിന് ആനത്താരകളിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു നേരത്തെ ദേശീയ വന്യജീവി ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. ഒരു വനമേഖലയില്‍ നിന്നും മറ്റൊരു വനമേഖലയിലേക്കുള്ള കാട്ടാനകളുടെ സഞ്ചാര മാര്‍ഗങ്ങളാണ് ആനത്താരകള്‍.
ഇവിടങ്ങളില്‍ ജനങ്ങള്‍ താമസമാക്കിയതോടെ കാട്ടാനകള്‍ ഇറങ്ങി കൃഷിയും വീടുകളും നശിപ്പിക്കുകയും മനുഷ്യജീവന്‍ നഷപ്പെടുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. ഇത് ഒഴിവാക്കാനാണ് ആനത്താരകള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss