|    Jan 16 Mon, 2017 10:41 pm
FLASH NEWS

ആനക്കൊമ്പ് കൈവശംവച്ചു; മോഹന്‍ലാലിനെതിരേ വിജിലന്‍സ് പരിശോധന

Published : 15th October 2016 | Posted By: frfrlnz

mohan-lal-thiruvancoor

തിരുവനന്തപുരം: ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ ത്വരിത പരിശോധന നടത്താന്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നേരത്തെ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി വിശദമായ വാദം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയവര്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ എന്നിവര്‍ക്കെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 2012 നാണ് കേസിനാസ്പദമായ സംഭവം. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. ആനക്കൊമ്പുകള്‍ വില കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. എന്നാല്‍ ഇത് തള്ളിയായിരുന്നു അന്ന് കേസ്സെടുത്തത്. പിന്നീട് ആനക്കൊമ്പ് കൈമാറിയവരെ ചോദ്യം ചെയ്ത ശേഷം വനംവകുപ്പ് മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ ആനക്കൊമ്പ് കൈമാറ്റവും വിലകൊടുത്ത് വാങ്ങലും നിയമപരമല്ലെന്നും പ്രതി പ്രമുഖനായതിനാലാണ് വെറുതെ വിട്ടതെന്നും ഹരജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കോടതിയുടെ ഇന്നത്തെ വിധി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക