|    Feb 26 Sun, 2017 2:20 am
FLASH NEWS

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന്റെ ഹരജിയില്‍ വിശദീകരണം തേടി

Published : 8th November 2016 | Posted By: SMR

കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസ് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്രതാരം മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോഹന്‍ലാല്‍ തുടങ്ങിയ 10 പേരെ എതിര്‍കക്ഷികളാക്കിയാണ് ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍ എതിര്‍കക്ഷികളില്‍ നിന്നു ചിലരെ മാത്രം ഒഴിവാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിനുമെതിരേ ത്വരിതാന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക