|    Jul 20 Fri, 2018 8:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആനക്കൊമ്പ് കടത്ത് : കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരേ ത്വരിതാന്വേഷണം

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: ആനക്കൊമ്പ് കള്ളക്കടത്ത് സംഘത്തില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന ഹരജിയില്‍ പുനലൂര്‍ ഫഌയിങ് സ്‌ക്വാഡ് മുന്‍ ഫോറസ്റ്റ് റേഞ്ചര്‍ സി വിജയനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത്കുമാറാണ് ഉത്തരവിട്ടത്. ഒക്ടോബര്‍ 13നകം അന്വേഷണ റിപോര്‍ട്ട് ഹാജരാക്കാന്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. റാന്നി വനപ്രദേശങ്ങളില്‍ ആനക്കൊമ്പ് കടത്ത് പെരുകുന്നുവെന്ന നിരന്തര പരാതികളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഇന്റലിജന്‍സ് സെല്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആങ്ങമൂഴിയില്‍ നിന്നും ആനക്കൊമ്പുകള്‍ കടത്താന്‍ ശ്രമിച്ച കേഴ ബേബി എന്ന കുര്യാക്കോസ്, കണ്ണന്‍ എന്നിവരെ പിടികൂടിയിരുന്നു. കൈക്കൂലി നല്‍കിയാല്‍ ഇരുവരെയും കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് റെയ്ഡില്‍ പങ്കെടുത്ത വിജയന്‍ ഉറപ്പുനല്‍കിയതായി പരാതിയില്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന് ഫോറസ്റ്റ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍നിന്നും ഇയാള്‍ 10,500 രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. നെയ്യാറ്റിന്‍കര പി നാഗരാജനാണ് ഹരജി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss