|    May 24 Wed, 2017 8:09 am
FLASH NEWS

ആനക്കൊമ്പുകളുമായി യുവാവ് പിടിയില്‍

Published : 2nd October 2016 | Posted By: SMR

അഗളി: അഞ്ച് ലക്ഷം രൂപ വില വരുന്ന നാല് ആനക്കൊമ്പുകളുമായി യുവാവ് ഷോളയൂര്‍ പോലിസിന്റെ പിടിയിലായി. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ക്ക് 8.5 കിലോ തൂക്കം വരും. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കിലെത്തിയ തമിഴ്‌നാട് സ്വദേശി സുന്ദര്‍രാജ് (34) നെയാണ് പോലിസ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
അട്ടപ്പാടി കേന്ദ്രീകരിച്ച് ആനക്കൊമ്പ് കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ നാലുദിവസമായി നടന്ന രഹസ്യ പരിശോധനയെ തുടര്‍ന്നാണ് പ്രതിയെ പോലിസ് വലയിലാക്കിയത്.
കച്ചവടം നടത്തുന്ന ആളെയും സ്ഥലവും നിരീക്ഷിച്ച പോലിസ് സംഘം കച്ചവടമുറപ്പിക്കാനെന്ന വ്യാജേന സുന്ദര്‍രാജിനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് പിടികൂടിയത്.
ആനക്കൊമ്പുകള്‍ എട്ട് കഷ്ണങ്ങളാക്കിയാണ് സൂക്ഷിച്ചിരുന്നത്. മൂന്ന് മാന്‍കൊമ്പുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെയും തൊണ്ടിമുതലും വനംവകുപ്പിന് കൈമാറും.അന്വേഷണം സംഘത്തില്‍ എസ്.ഐ സന്ദീപ് കുമാര്‍, എ.എസ്‌ഐ അബ്ദുള്‍ നജീബ്, സിപിഒമാരായ ജോര്‍ജ് സാമുവല്‍, ശ്യാംകുമാര്‍, ഹരിദാസ്, രവിശങ്കര്‍ എന്നിവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day