|    May 29 Mon, 2017 11:00 pm
FLASH NEWS

ആനക്കൊട്ടില്‍ നിര്‍മാണം: റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Published : 1st July 2016 | Posted By: SMR

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ആനക്കൊട്ടില്‍ നിര്‍മാണം സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും തീരുമാനമാവാത്ത സാഹചര്യത്തിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കാലതാമസം വരുത്തുന്നതിന് ന്യായീകരണമില്ലെന്നും ഇനി ഹരജി പരിഗണിക്കുന്ന ദിവസം വിശദമായ റിപോര്‍ട്ടും എസ്റ്റിമേറ്റും ഹാജരാക്കാനുമാണ് കോടതി നിര്‍ദേശം.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day