|    Jul 18 Wed, 2018 1:10 am
FLASH NEWS

ആനക്കര പഞ്ചായത്തില്‍ കരനെല്‍കൃഷി വിളവെടുപ്പ് തുടങ്ങി

Published : 25th September 2017 | Posted By: fsq

 

ആനക്കര: തൃത്താല ബ്ലോക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളില്‍ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ഒരു പാട് കാലത്തിന് ശേഷമാണ് മോടേന്‍ എന്ന പേരിലറിയപ്പെടുന്ന കരനെല്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ മുന്നോട്ടു വന്നത്. വര്‍ഷങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന പറമ്പുകള്‍, കുന്നിന്‍ പുറങ്ങള്‍, ഉയര്‍ന്ന പാടശേഖരങ്ങള്‍ എന്നിവിടങ്ങളിലെല്ലാമാണ് കര നെല്‍കൃഷി നടത്തിയത്. പാടശേഖരമില്ലാത്തവരെ കൂടി നെല്‍ കൃഷിയിലേക്ക് കൊണ്ടുവരിക എന്നു ലക്ഷ്യമിട്ടാണ് തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളില്‍ കര നെല്‍ കൃഷി വ്യാപകമാക്കാനുള്ള ശ്രമം തുടങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ പലരും ചെറിയ തോതില്‍ നടത്തിയ നെല്‍കൃഷി വന്‍ വിജയമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തവണ കൂടുതല്‍ പ്രദേശത്ത് കൃഷിയിറക്കാന്‍ കര്‍ഷകര്‍ രംഗത്തുവന്നത്. ഒരു ഏക്കര്‍ വരുന്ന സ്ഥലത്തെ നെല്‍കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചു. വിളവെടുപ്പിന് പാകമായി സമയത്ത് മയിലുകള്‍ കൂട്ടമായി എത്തി പലയിടത്തും കൃഷി നശിപ്പിച്ചുണ്ട്. ഇത്തവണ അനുകൂല കാലാവസ്ഥയായിരുന്നെങ്കിലും പലയിടത്തും മയിലുകളുടെ ശല്ല്യമുണ്ടായിട്ടുണ്ട്. കപ്പൂര്‍ പഞ്ചായത്തില്‍ പത്തേക്കര്‍ സ്ഥലത്ത് കരനെല്‍ കൃഷി നടത്തിയിട്ടുണ്ട്. ആനക്കര പഞ്ചായത്തില്‍ അഞ്ചേക്കറിന് മുകളില്‍ കൃഷി നടന്നിട്ടുണ്ട്. പലയിടത്തും വിളവെടുപ്പിന് തയ്യാറായി കഴിഞ്ഞു. ഏക്കറിന് 5400 രൂപ കൃഷി വകുപ്പ് സബ്‌സിഡി നല്‍കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss