|    Jan 20 Fri, 2017 11:25 am
FLASH NEWS

ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചുറ്റുമതില്‍ തകര്‍ന്നു

Published : 7th October 2016 | Posted By: Abbasali tf

ആനക്കര: ആനക്കര ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു. മതിലിനോട് ചേര്‍ന്നുള്ള ഗ്രൗണ്ട് നിര്‍മാണം എങ്ങുമെത്തിയില്ല. സുരക്ഷിതമില്ലാത്ത സ്‌കൂളിലേക്ക് പുതുതായി ബസ് അനുവദിച്ചതോടെ സ്‌കൂള്‍ അധികൃതരും പിടിഎയും വെട്ടിലായി. പിന്നോക്ക ജില്ലയായ പാലക്കാടിന് ബിആര്‍ജിഎഫ് പദ്ധതിപ്രകാരം അനുവദിച്ച 25ലക്ഷം രൂപയുടെ പദ്ധതി നിര്‍ത്തിയതാണ് നിര്‍മാണം നടക്കാതെ പോകാന്‍ കാരണമായത്. ഗ്രൗണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ആദ്യഘട്ടം ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപ്രകാരമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ് ഗ്രൗണ്ടിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം അടക്കമുള്ള പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ ബിആര്‍ജിഎഫ് പദ്ധതിപ്രകാരം അനുവദിച്ചത്. എന്നാല്‍ നിര്‍മാണം വൈകിയതിനിടയിലാണ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതോടെ ഈ സ്‌കൂളിലെ ആയിരകണക്കിന് വിദ്യാര്‍ഥികളുടെ കായിക പ്രവര്‍ത്തനങ്ങള്‍ നിലച്ചു. പാര്‍ശ്വ ഭിത്തി കെട്ടിയ ശേഷം മണ്ണിട്ട് ഗ്രൗണ്ട് ശരിയാക്കുകയും ഗ്രൗണ്ടില്‍ പെയ്യുന്ന മഴ വെള്ളം ഒഴുകിപോകുന്നതിനുള്ള സൗകര്യം ഒരുക്കുകയുമുള്‍പ്പെടുന്നതാണ് പദ്ധതി. എന്നാല്‍ മഴക്കാലത്ത് ഗ്രൗണ്ടിലെ മണ്ണ് ഒലിച്ചുപോയി ചാലായതിനാല്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ അടക്കമുള്ള പരിശീലനത്തിന് വഴിയടഞ്ഞിരിക്കുകയാണ്. എന്നാല്‍ കുട്ടികള്‍ കല്ലും മറ്റും നിറഞ്ഞ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയാണ് പല തവണ സബ്ജില്ലയിലും ജില്ലയിലും സുബ്രതാ ഫുട്‌ബോളില്‍  മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്നത്. ഇതിന് പുറമെ കായികമേളകളിലും കുട്ടികള്‍ നിലവാരമുയര്‍ത്തിയിരുന്നു. സ്‌കൂളില്‍ കായിക അധ്യാപകന്‍ ഉണ്ടെങ്കിലും നല്ല ഗ്രൗണ്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കാന്‍ കഴിയുന്നില്ല. മലപ്പുറം, പാലക്കാട് ജില്ലയില്‍ നിന്നുളള ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഇപ്പോള്‍ മഴയില്‍ ഉള്ള മണ്ണും ഒലിച്ച് പോയി പലയിടത്തും ചാലുകള്‍ രൂപം കൊണ്ടിട്ടുണ്ട്. സ്‌കൂള്‍ ഗ്രൗണ്ടിന് വേണ്ടത്ര സ്ഥല—മുണ്ട്. ഇരുനൂറ് മീറ്ററിന്റെ നല്ല ട്രാക്ക് ഉണ്ടാക്കാനും ഫുട്‌ബോള്‍, ജാവലിന്‍ത്രോ, ജംമ്പിങ്ങ് പിച്ച് എന്നിവയുണ്ടാക്കാനും ഇവയില്ലെല്ലാം പരിശീലനങ്ങള്‍ നടത്താനും സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. ഇപ്പോള്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള ചുറ്റുമതില്‍ പൊളിഞ്ഞ നിലയിലാണ്. ഇതിനാല്‍ സ്‌കൂള്‍ ഗെയിറ്റ് അടച്ചാലും യാതൊരു തരത്തിലുള്ള സുരക്ഷിതത്വവുമില്ല. മതില്‍ പൊളിഞ്ഞ് കിടക്കുന്നതിനാല്‍ സമൂഹികവിരുദ്ധരുടെ ശല്ല്യവും ഏറെയുണ്ട്. ഇപ്പോള്‍ സ്‌കൂളിന് പുതുതായി ബസ് കൂടി അനുവദിച്ചിട്ടുണ്ട്. അതിനാല്‍ ബസ് സുരക്ഷിതമായി സ്‌കൂള്‍ പരിസരത്ത് നിര്‍ത്തിയിടണമെങ്കില്‍ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എത്രയുംവേഗം ഗ്രൗണ്ട്, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തിനാവശ്യമായ ഫണ്ട്, എംഎല്‍എ, ത്രിതല പഞ്ചായത്തുകള്‍ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക