|    Mar 23 Thu, 2017 10:02 pm
FLASH NEWS

ആനക്കരയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം; വീട്ടമ്മയ്ക്ക് കടിയേറ്റു

Published : 29th August 2016 | Posted By: SMR

സി കെ ശശി പച്ചാട്ടിരി

ആനക്കര:ആനക്കരയില്‍ തെരുവു നായ്ക്കളുടെ ഭീഷണി തുടരുന്നു. ഇന്നലെ മുറ്റമടിക്കുകയായിരുന്ന സ്ത്രീയെ കടിച്ചു പരിക്കേല്‍പ്പിച്ചു. ആനക്കര ചേക്കോട് ചേക്കോട് വീട്ടില്‍ കല്ല്യാണി (55 )യെയാണ് വീട്ട് മുറ്റത്ത് മുറ്റമടിക്കുന്നതിനിടയില്‍ തെരുവുനായ പിന്നില്‍ നിന്നും കടിച്ചത്.
ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ ദിവസം പടിഞ്ഞാറങ്ങാടിയില്‍ വെച്ച് തെരുവു നായ ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ആനക്കര സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആനക്കര സ്വദേശി ചോലപ്പറമ്പില്‍ വൈശാഖ് ( 28)നാണ് പരിക്കേറ്റത്.രണ്ട് താടിയെല്ല്, അഞ്ച് വാരിയല്ല് എന്നിവ പൊട്ടി. ഇതു കൂടാതെ യുവാവിന്റെ  കൈയ്ക്കും പല്ലുകള്‍ക്കും പൊട്ടലേറ്റു, ചെവിക്കും പരിക്കുകളുണ്ട്. വൈശാഖും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആനക്കര അങ്ങാടിയില്‍ മാത്രം നൂറിലേറെ തെരുവുനായക്കളുണ്ട്. റോഡരികിലും ചില കോഴിക്കടകളില്‍ നിന്ന് പാടത്തേക്ക് വലിച്ചെറിയുന്ന കോഴി അവശിഷ്ടങ്ങളും ഭക്ഷിക്കാനെത്തുന്ന തെരിവുനായ്ക്കള്‍ വഴിയാത്രക്കാര്‍ക്കും ചെറുകിട വാഹനയാത്രകാര്‍ക്കും നിരന്തരം ഭീഷണിയുയര്‍ത്തുകയാണ്. പാലക്കാട് ,മലപ്പുറം ജില്ലാ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന നീലിയാട് റോഡരികിലെ പാടശേഖരങ്ങളും തോടുകളുമാണ് ഇവയുടെ താവളം. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വഴിയാത്രക്കാര്‍, പത്രവിതരണക്കാര്‍,മദ്‌റസ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവയുടെ അക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം പാടത്ത് പണി എടുക്കുകയായിരുന്ന തൊഴിലാളി ഊരിവെച്ച വസ്ത്രങ്ങള്‍ തെരിവ് നായ കടിച്ചുകൊണ്ടുപോയി. ചേക്കോട് ക്ഷേത്രത്തില്‍ പൂക്കളും മറ്റ് പൂജാ സാധനങ്ങളും പേഴ്‌സും അടങ്ങിയ സഞ്ചി ഇദ്ദേഹം കുളിക്കാനിറങ്ങിയ സമയത്ത് തെരിവ് നായ കടിച്ചു പോയി സഞ്ചിയില്‍ ഉണ്ടായിരുന്ന പണമടങ്ങിയ പഴ്‌സ് കടിച്ചുഓടിയ നായക്ക് പിറകെ ഓടിയപ്പോള്‍ നായ പഴ്‌സ് താഴെയിട്ട് ഓടുകയായിരുന്നു അതിനാല്‍ പേഴ്‌സിലുണ്ടായിരുന്ന പണം നഷ്ട്ടപ്പെട്ടില്ല.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക