|    Oct 16 Tue, 2018 3:12 am
FLASH NEWS

ആനക്കരയില്‍ കഞ്ചാവ് പുകയുന്നു ; ഉറവിടം കണ്ടെത്താനാവാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു

Published : 7th September 2017 | Posted By: fsq

 

ആനക്കര: ആനക്കരയില്‍ കഞ്ചാവ് പുകയുന്നു. ഉറവിടം കണ്ടെത്താനാവാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇതിന്റെ ഉപഭോക്താക്കള്‍.ആനക്കരയില്‍ അടുത്താകലത്താണ്  വില്‍പ്പന ഊര്‍ജിതമാക്കിയത്. ആനക്കര കേന്ദ്രമാക്കി കഞ്ചാവിന്റെ മൊത്ത വ്യാപാരം നടക്കുന്നതായും സൂചനയുണ്ട്. എടപ്പാള്‍,പൊന്നാനി ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തുന്നത്. 20 വയസിന് താഴെയുളള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നവരാണ് വില്‍പ്പനക്കാര്‍ എന്നതാണ് എല്ലാവരേയും ഞെട്ടിക്കുന്നത്്. ഇതിന്റെ ഉപഭോക്താക്കളും ചെറുപ്പക്കാരായതിനാല്‍ പരിശോധനയുണ്ടാകില്ലെന്ന തിരിച്ചറിവാണ് ഇവരെ വില്‍പ്പനക്ക് പ്രേരിപ്പിക്കുന്നത്. ഏതു വിധേനയും പണമുണ്ടാക്കാനുളള എളുപ്പവഴിയാണ് യുവ തലമുറയെ കഞ്ചാവ് വില്‍പ്പന സംഘങ്ങളിലെ കണ്ണികളാക്കാന്‍ കാരണമായത്.എടപ്പാളില്‍ നിന്നും കുറ്റിപ്പുറത്തു നിന്നും കാല്‍ നടയായിട്ടാണ് കഞ്ചാവ് എത്തുന്നത്.ബസ്സുകളിലും ബൈക്കുകളിലും കൊണ്ടുവരുമ്പോള്‍ പരിശോധയില്‍ കുടങ്ങുമെന്ന ഭീതിയാണ് ഇത്തരത്തില്‍ കഞ്ചാവ് എത്തിക്കാന്‍ കാരണമാകുന്നത്.കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ലഹരി തേടി യാത്ര തുടങ്ങിയതോടെയാണ് ഇതിന് ആവശ്യക്കാര്‍ ഏറി വരുന്നത്്. ഹാന്‍സ്,പാന്‍പരാഗ് എന്നിവയുടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളും വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ വഴിയും വ്യാപകമായി കഞ്ചാവ് എത്തുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss